സ്മാർട്ട് സ്പീക്കറുകളിലെ ഗൂഗിൾ അസിസ്റ്റന്റിന് പകരമായി ജെമിനി (Gemini) പരീക്ഷിച്ച ഉപയോക്താക്കൾക്ക് കടുത്ത നിരാശ. പ്രതീക്ഷകൾക്ക് വിപരീതമായി, അസിസ്റ്റന്റിനെ അപേക്ഷിച്ച് ജെമിനി കൂടുതൽ മന്ദഗതിയിലുള്ളതാണെന്നും കൂടുതൽ തെറ്റുകൾ വരുത്തുന്നുണ്ടെന്നുമാണ് പ്രധാന പരാതി.
പബ്ലിക് പ്രിവ്യൂ പ്രോഗ്രാമിന്റെ ഭാഗമായി സ്മാർട്ട് സ്പീക്കറുകളിൽ ജെമിനി ലഭ്യമാക്കിയതുമുതൽ നിരവധി പേരാണ് സമാനമായ അനുഭവങ്ങൾ പങ്കുവെക്കുന്നത്. വീടുകളിലെ വിവിധ മുറികളിലായി സ്ഥാപിച്ചിട്ടുള്ള നെസ്റ്റ് ഓഡിയോ (Nest Audio), പിക്സൽ ടാബ്ലെറ്റ് (Pixel Tablet), നെസ്റ്റ് ഹബ് (Nest Hub) തുടങ്ങിയ വിവിധ ഗൂഗിൾ ഡിവൈസുകളിലും ഈ പ്രശ്നങ്ങൾ ആവർത്തിക്കപ്പെടുന്നതായി ഉപയോക്താക്കൾ പറയുന്നു.
വേഗതയേറിയ വൈഫൈ കണക്ഷൻ ലഭ്യമായിട്ടും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ല. പ്രധാന പ്രശ്നങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നവ:
– ഒന്നിലധികം സ്പീക്കറുകൾ ഒരേസമയം പ്രവർത്തിക്കുക.
– ഉപയോക്താവിന് അടുത്തുള്ള സ്പീക്കർ ഒഴിവാക്കി മറ്റ് സ്പീക്കറുകൾ പ്രതികരിക്കുക.
– ഉത്തരങ്ങൾ നൽകാൻ അമിതമായി സമയംയെടുക്കുക.
– കമാൻഡുകൾ കേട്ടയുടൻ യാതൊരു മറുപടിയും നൽകാതെ സ്പീക്കർ ഓഫാവുക.
“ഹേ ഗൂഗിൾ” (Hey Google) എന്ന് വിളിക്കുമ്പോൾ അത് തിരിച്ചറിയുന്നതിൽ പോലും വലിയ തടസ്സങ്ങൾ നേരിടുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് വോയ്സ് കമാൻഡുകൾ തെറ്റായി വ്യാഖ്യാനിക്കുന്നതും, മുൻകൂട്ടി സെറ്റ് ചെയ്തുവെച്ച ഓട്ടോമേഷനുകൾ പോലും തിരിച്ചറിയാൻ കഴിയാത്തതും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
കൃത്യമായ മറുപടികൾ ലഭിക്കാത്തതിനാൽ പലപ്പോഴും സ്വിച്ചുകളും ആപ്പുകളും ഉപയോഗിച്ച് മാന്വലായി കാര്യങ്ങൾ ചെയ്യേണ്ട അവസ്ഥയാണ് ഉപയോക്താക്കൾക്കുള്ളത്.
വൻതോതിലുള്ള പൊതു ഉപയോഗത്തിന് ജെമിനി ഇപ്പഴും തയ്യാറായിട്ടില്ലെന്നാണ് ഈ അനുഭവങ്ങൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

