
നിത്യജീവിതത്തില്‍ നമ്മള് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാം. ഇവയില്‍ മിക്കതും പക്ഷേ നമ്മള് നിസാരമായി തള്ളിക്കളയാറാണ് പതിവ്.
എന്നാല്‍ എല്ലാ പ്രയാസങ്ങളും ഇത്തരത്തില്‍ തള്ളിക്കളയാൻ സാധിക്കില്ല. കാരണം ഇങ്ങനെ കാണപ്പെടുന്ന പല ആരോഗ്യപ്രശ്നങ്ങളും ഗൗരവമുള്ള ഏതെങ്കിലും രോഗങ്ങളുടെ ലക്ഷണങ്ങളുമാകാം. എന്തായാലും ഇത്തരത്തില്‍ നാം മനസിലാക്കിയിരിക്കേണ്ടൊരു രോഗത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഇന്ത്യയില്‍ ഏതാണ്ട് നാല്പത് ശതമാനത്തോളം പേരിലും ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റൊന്നുമല്ല, ടിബി അഥവാ ക്ഷയരോഗത്തെ കുറിച്ചാണ് പറയുന്നത്. ടിബി ഇന്ന് രാജ്യത്ത് നിലവിലില്ല എന്ന് ചിന്തിക്കുന്നവര്‍ പോലും നമ്മുടെ കൂട്ടത്തിലുണ്ട്.
അതുപോലെ തന്നെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരിലേ ടിബി പിടിപെടൂ എന്ന് ചിന്തിക്കുന്നവരും ഉണ്ട്. അങ്ങനെയല്ല നമ്മുടെ ജീവിതരീതികള്‍ വലിയ രീതിയില്‍ ടിബിയെ സ്വാധീനിക്കാറുണ്ട്. ടിബിയിലേക്ക് നയിക്കുന്ന ജീവിതപരിസരങ്ങള്‍… പുകവലി മദ്യപാനം എന്നീ ശീലങ്ങള്‍ തീര്‍ച്ചയായും ടിബിക്കുള്ള സാധ്യത വളരെയധികം വര്‍ധിപ്പിക്കുന്നു.
പ്രായത്തിനും ഉയരത്തിനും അനുസരിച്ചല്ലാതെ ശരീരഭാരം കൂടുന്നത്, അമിതമായ / പതിവായ സ്ട്രെസ്, ഉറക്കമില്ലായ്മ, വ്യായാമമില്ലായ്മ, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ടിബിക്ക് അനുകൂലമായ പരിസരമൊരുക്കും. കൂടാതെ വ്യക്തിശുചിത്വം പാലിക്കുകയും വേണം. അല്ലാത്തപക്ഷം ടിബി ബാക്ടീരിയ നമ്മുടെ ശരീരത്തില്‍ കയറിക്കൂടാം.
ടിബിയുള്ളവരുമായി അടുത്തിടപഴകുമ്പോഴും ശ്രദ്ധിക്കണേ. അവരില്‍ നിന്ന് രോഗബാധയുണ്ടാകാനുള്ള സാധ്യതകളേറെയാണ്.
വാക്സിനേഷൻ എടുക്കുന്നതും ടിബി പ്രതിരോധത്തിന് നല്ലതാണ്. ടിബി ലക്ഷണങ്ങള്‍… ടിബിക്ക് പല സ്റ്റേജുകളുണ്ട്. ഓരോ സ്റ്റേജിലും വ്യത്യസ്തമായ ലക്ഷണങ്ങളായിരിക്കും രോഗിയിലുണ്ടാവുക.
അണുബാധയുണ്ടായി ആദ്യഘട്ടത്തില്‍ അധികപേരിലും കാര്യമായ ലക്ഷണങ്ങള്‍ കാണില്ല. എങ്കിലും ചിലരില്‍ നേരിയ പനി, ക്ഷീണം, ചുമ പോലുള്ള ലക്ഷണങ്ങള്‍ കാണാം. തുടര്‍ന്നുള്ള ഘട്ടത്തിലും മിക്ക രോഗികളിലും കാര്യമായ ലക്ഷണങ്ങള്‍ കണ്ടെന്ന് വരില്ല.
എന്നാല്‍ രോഗം ഒന്നുകൂടി മൂര്‍ച്ഛിക്കുന്ന സ്റ്റേജില്‍ പല ലക്ഷണങ്ങളും പ്രകടമാവുകയും ആഴ്ചകള്‍ മുന്നോട്ട് പോകുംതോറും അത് അധികരിക്കുകയും ചെയ്യാം. ചുമ, ചുമയ്ക്കുമ്പോള്‍ കഫത്തില്‍ രക്തം, നെഞ്ചുവേദന, പനി, കുളിര്, ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ വേദന, രാത്രിയില്‍ അമിതമായി വിയര്‍ക്കല്‍, വണ്ണം കുറയല്‍, ഭക്ഷണം വേണ്ടായ്ക, ക്ഷീണം, പൊതുവെ വയ്യായ്ക തോന്നുക എന്നിവയെല്ലാം ടിബിയുടെ ലക്ഷണങ്ങളായി ഈ സ്റ്റേജില്‍ വരുന്ന പ്രശ്നങ്ങളാണ്.
:- ‘വിദ്യാര്‍ത്ഥികള്‍ അധികനേരം സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്…’ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- youtubevideo …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]