
കോട്ടയം ജില്ലയിൽ നാളെ (07/10/2023) ചങ്ങനാശ്ശേരി, കുറിച്ചി, ഏറ്റുമാനൂർ, തെങ്ങണാ, വാകത്താനം, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ സെപ്റ്റംമ്പർ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1, നാളെ 07-10-2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉറവകമ്പനി, സീടെൻ , പോളി പ്രിന്റ്, വിംകോ, മൈത്രി നഗർ, ശ്രീ ശങ്കര എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നമൂട്, മുളക്കാംത്തുരുത്തി No.2, മുട്ടത്തുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (07-10-2023) രാവിലെ 09 മുതൽ 05 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
3, ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 08 / 10 / 2023 തീയതി ഞായറാഴ്ച രാവിലെ 8 മണി മുതൽ വൈകുനേരം 5 മണി വരെ പാല റോഡ് പേരൂർ റോഡ് അയർക്കുന്നം റോഡ് വൈക്കം റോഡ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പട്ടിത്താനം റോഡ് ഏറ്റുമാനൂർ ടൗൺ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
4, തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൂമ്പുങ്കൽ ട്രാൻസ്ഫോർമറിൽ നാളെ (07-10-23)രാവിലെ 9:00മുതൽ 1:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
5, വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാണുകുന്ന്, കാടമുറി , സി. എസ്. ഐ. , പന്ത്രണ്ടാം കുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ( O7-10-23 ശനിയാഴ്ച ) 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
6, പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചിങ്ങവനം പാറപുറം ഭാഗത്ത് നാളെ രാവിലെ 10 മുതൽ
5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
7, മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ക്രീപ്പ് മിൽ ട്രാൻസ്ഫോർമറിൽ നാളെ(07/10/23) 9: 30 മുതൽ 5: 30 വരെ വൈദ്യുതി മുടങ്ങും.
8, മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ, പുളിമൂട്, മംഗലം, എരുമപ്പെട്ടി, ഓൾഡ് കെ കെ റോഡ്, എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 07-10-2023 രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
9, കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിരുത്തിപ്പടവ്, ചായക്കടപ്പടി, കല്ലിലമ്പലം, ഇറഞ്ഞാൽ, ശവക്കോട്ട, മുട്ടമ്പലം, നേതാജി റോഡ്, പൈപ്പ് & പൈപ്പ് എന്നീ ഭാഗങ്ങളിൽ നാളെ 7-10-23 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]