
പലതരം മമ്മികളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ, മദ്യപാനിയും പോക്കറ്റടിക്കാരനുമായ ഒരാളെ ഏതെങ്കിലും രാജ്യം മമ്മിഫൈ ചെയ്ത് സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുമോ? 128 വർഷമായി പെൻസിൽവാനിയയിലെ ഒരു ഫ്യൂണറൽ ഹോമിൽ അങ്ങനെ ഒരു മമ്മി പ്രദർശനത്തിനുണ്ടായിരുന്നു. ഇപ്പോൾ ആ മമ്മിയെ അടക്കം ചെയ്യാൻ പോവുകയാണ്. ‘സ്റ്റോൺമാൻ വില്ലി’ എന്നാണ് മമ്മിയുടെ പേര്. എന്നാലും, എന്തിനായിരിക്കും മദ്യപാനിയും പോക്കറ്റടിക്കാരനുമായ ഒരാളെ മമ്മിയാക്കി ഇത്രയും വർഷം പ്രദർശിപ്പിച്ചത്?
ആരാണ് സ്റ്റോൺമാൻ വില്ലി?
1985 -ൽ റീഡിംഗ് ജയിലിൽ വച്ച് കിഡ്നി തകരാറു മൂലം ഒരു തടവുകാരൻ മരിച്ചു. എന്നാൽ, അയാളുടെ യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ആർക്കും അറിയില്ലായിരുന്നു. ഒരു കള്ളപ്പേരാണ് അയാൾ ജയിലിൽ നൽകിയിരുന്നത്. ജെയിംസ് പെൻ എന്നായിരുന്നു അത്. ഇയാളുടെ മരണശേഷം അധികൃതർ ഇയാളുടെ കുടുംബത്തെ കണ്ടെത്താൻ ഒരുപാട് ശ്രമിച്ചു എങ്കിലും അത് സാധിച്ചിരുന്നില്ല. മൃതദേഹം ഏറ്റുവാങ്ങാനും ആരും വന്നില്ല.
പിന്നാലെയാണ് പ്രദേശത്തെ ‘റീഡിംഗ് ഫ്യൂണറൽ ഹോം’ എന്ന സ്ഥാപനം ഇയാളുടെ മൃതദേഹം സൂക്ഷിക്കാനുള്ള അനുമതിക്ക് വേണ്ടി അപേക്ഷിക്കുന്നത്. മൃതദേഹം വിട്ടുകിട്ടിയ ശേഷം അത് ദഹിപ്പിക്കുന്നതിന് സ്ഥാപനം ഉടമ തിയോഡർ ഓമൻ പരീക്ഷണാർത്ഥം അത് എംബാം ചെയ്ത് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പരീക്ഷണം വിജയിച്ചു. അതോടെ മൃതദേഹം ‘സ്റ്റോൺമാൻ വില്ലി’ എന്ന മമ്മിയായി. ഒരു നൂറ്റാണ്ടിലധികം തിയോഡറിന്റെ ഫ്യൂണറൽ ഹോമിൽ സ്റ്റോൺമാൻ വില്ലിയുടെ മമ്മി ഒരു സെലിബ്രിറ്റി തന്നെയായിരുന്നു. നിരവധിപ്പേർ ഈ മമ്മി കാണാൻ വേണ്ടി മാത്രം എത്തി.
128 വർഷങ്ങൾ പ്രദർശനത്തിന് വച്ച ശേഷം ഒടുവിൽ ആ ശരീരം അടക്കം ചെയ്യപ്പെടാൻ പോവുകയാണ്. നാളെ മൃതദേഹം സംസ്കരിക്കുന്നതിനായി അടുത്തുള്ള ഫോറസ്റ്റ് ഹിൽസ് മെമ്മോറിയൽ പാർക്കിലേക്ക് കൊണ്ടുപോകും. അതിന് മുമ്പ് അന്തിമ ചടങ്ങുകൾ നടത്തും. എന്നാൽ, ഇപ്പോൾ ശരിക്കും അയാൾ ആരാണ് എന്ന വിവരങ്ങൾ കിട്ടിക്കഴിഞ്ഞു. മൃതദേഹം അടക്കം ചെയ്ത ശേഷം അത് വെളിപ്പെടുത്തും.
എന്നാലും എന്തിനായിരിക്കും മരണക്കിടക്കയിൽ പോലും അയാൾ താൻ ആരാണ് എന്ന കാര്യം വെളിപ്പെടുത്താതിരുന്നത്. അതിന് കാരണമായി പറയുന്നത് മദ്യപാനിയും പോക്കറ്റടിക്കാരനുമായ താൻ കാരണം വീട്ടുകാർക്ക് അപമാനമുണ്ടാവാതിരിക്കാൻ വേണ്ടിയാണ് എന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]