ബിഗ് ബോസ് മലയാളം സീസൺ 8ൽ നിന്ന് വീണ്ടുമൊരു പുറത്താകൽ. ഷോയുടെ ചരിത്രത്തിൽ അഗ്നിപരീക്ഷ വിജയകരമായി പൂർത്തിയാക്കി ആദ്യ വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലേക്ക് പ്രവേശിച്ച ഷിബിനയാണ് മത്സരത്തിൽ നിന്ന് പുറത്തായിരിക്കുന്നത്.
കാളി, റിനി ആൻ ജോർജ് എന്നിവരുടെ പുറത്താകലിന് പിന്നാലെ സീസണിൽ നിന്ന് പടിയിറങ്ങുന്ന മൂന്നാമത്തെ മത്സരാർത്ഥിയാണ് ഷിബിന. സുമേഷ്, ഗൗതം ശശി, രാകേഷ്, ഷിജിൻ, ജസീല, ഗായത്രി, കൊമ്പൻ, ഐശ്വര്യ, ഷിബിന, മൃദുല എന്നിവരുൾപ്പെടെ 10 പേരായിരുന്നു ഈ ആഴ്ചയിലെ നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.
ഷിബിനയുടെ പുറത്താകലിനെ തുടർന്ന് ഇനി 19 മത്സരാർത്ഥികളാണ് നിലവിൽ ഈ സീസണിൽ അവശേഷിക്കുന്നത്. പുറത്താകലിന് ശേഷം അവതാരകനായ മോഹൻലാലിന് മുന്നിൽ തന്റെ നിലപാടുകൾ വ്യക്തമാക്കിയ ഷിബിനയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: “വല്ലാത്തൊരു ഷോക്കായി പോയി.
രണ്ട് പേർ ഒരുമിച്ചാണ് കയറിയതെങ്കിലും ഞാൻ ഞാനായിട്ടും താഷി താഷിയായിട്ടും ആയിരുന്നു കളിച്ചത്. എന്ത് കാര്യമാണെങ്കിലും മുഖത്തടിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട്.
ചിലപ്പോൾ അതാകും ഇപ്പോൾ പുറത്താകാൻ കാരണം. എന്നെ ഇഷ്ടപ്പെടുന്ന കുറേ പേരുണ്ടാകാം.
എന്റെ ബെസ്റ്റ് കൊടുത്തിട്ടാണ് നിന്നത്. അതിൽ എനിക്ക് സന്തോഷമുണ്ട്.
മലയാളത്തിന്റെ മഹാനടനൊപ്പം ഇങ്ങനെ നിൽക്കാൻ പറ്റി. എനിക്ക് ഇനിയും ഗെയിം കുറച്ചു കൂടി കളിക്കാനുണ്ടായിരുന്നു.
എന്നെ കാണിക്കാനുണ്ടായിരുന്നു. ഗെയിം സ്ട്രാറ്റജി ഉണ്ടായിരുന്നു.
അതൊന്നും കാണിക്കാൻ പറ്റാത്തതിലുള്ള വിഷമമുണ്ട്. ഇതുവരെ പിന്തുണച്ച എല്ലാവരോടും നന്ദി.” അതേസമയം, മികച്ചൊരു മത്സരാർത്ഥിയായിരുന്നു ഷിബിനയെന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

