എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും മുൻ മന്ത്രി കെ.ബി.
ഗണേഷ് കുമാർ രംഗത്ത്. എൻഎസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈകളിൽ നിന്നും മോചിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എൻഎസ്എസ് എന്നത് ‘മക്കൾ സർവീസ് സൊസൈറ്റി’ എന്ന് മാറുമോ എന്നാണ് തന്റെ പ്രധാന ആശങ്കയെന്നും അദ്ദേഹം പരിഹസിച്ചു. ഇടുക്കിയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ.
ജനറൽ സെക്രട്ടറി 2024 ൽ പുറത്തിറക്കിയ സർക്കുലറിലെ ചില പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ടെന്നും, സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പുനർചിന്തനം വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഘടനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ അംഗങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

