വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാനത്തിലേക്ക് നീങ്ങാമെന്ന ഇറാൻ നിർദേശം യുഎസ് തള്ളിയതോടെ രാജ്യാന്തര തലത്തിൽ ആശങ്ക പുകയുന്നു. യുഎസിൽ നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം ഇരുരാജ്യങ്ങളും പൂർണതോതിലുള്ള യുദ്ധത്തിലേക്ക് പോകുമെന്നാണ് അഭ്യൂഹങ്ങൾ.
അതിനിടെ സമാധാന നിർദേശത്തിൽ യുഎസിന്റെ ഔദ്യോഗിക പ്രതികരണം ലഭിക്കുന്നതു വരെ കാത്തിരിക്കാമെന്നു ഇറാൻ മധ്യസ്ഥരെ അറിയിച്ചത് ശുഭസൂചകമാണ്. നയതന്ത്ര വഴിയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് ഇറാന്റെ നിലപാടെന്നാണ് കരുതുന്നത്.
ഹോർമുസ് കടലിടുക്ക് തുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഇനി ട്രംപിന്റെ കയ്യിലാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ഇതോടെ ഇക്കാര്യത്തിൽ ട്രംപ് എന്ത് നിലപാടെടുക്കുമെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.
സമാധാനത്തിലേക്ക് നീങ്ങുകയാണെന്ന സൂചന ലഭിച്ചാൽ ക്രൂഡോയിൽ വില ഇനിയും ഇടിയും. ഓഹരി വിപണികൾ നേട്ടത്തിലാകും.
സ്വർണവില ഇനിയും ഉയരും. മറിച്ചായാൽ ഇവയെല്ലാം വിപരീത ദിശയിലേക്ക് നീങ്ങാനും സാധ്യത.
അതേസമയം, യുദ്ധം കഴിഞ്ഞാലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും വെറുതേവിടില്ലെന്ന് ഇറാൻ സൈനിക വക്താവ് അബുൽഫസൽ വ്യക്തമാക്കി. അധികാരത്തിലുണ്ടായാലും ഇല്ലെങ്കിലും ഇരുവരും അവരുടെ തെറ്റുകൾക്ക് ശിക്ഷ അനുഭവിക്കും.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി അമേരിക്കയെ തുടരാൻ ഇറാൻ അനുവദിക്കില്ല. പശ്ചിമേഷ്യയിൽ നിന്ന് എത്രയും വേഗം പിന്മാറുന്നതാണ് യുഎസിന് നല്ലത്.
ലോകവ്യാപാര മേഖലയിൽ നിർണായകമായ ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഇടപെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ ചൈനയും യുഎസും തമ്മിലുള്ള വ്യാപാര തർക്കത്തിൽ നിർണായക വഴിത്തിരിവാണുണ്ടായിരിക്കുന്നത്.
3000 കോടി ഡോളറിന്റെ തീരുവ വെട്ടിക്കുറയ്ക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള വിഷയങ്ങളിൽ യുഎസുമായി ചർച്ച നടത്താൻ തീരുമാനിച്ചതായും ചൈന അറിയിച്ചു. എട്ട് വിഷയങ്ങളിലാണ് ധാരണയായിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഈ സുപ്രധാന പ്രഖ്യാപനം പുറത്തുവന്നത്. 10 വർഷ കാലാവധിയുള്ള യുഎസ് കടപ്പത്രങ്ങളുടെ യീൽഡ് 2007നു ശേഷമുള്ള ഉയർന്ന നിലയിലെത്തിയത് ഈ ആഴ്ച നിക്ഷേപകരെ സാരമായി സ്വാധീനിക്കും.
അമേരിക്കയിലെ വായ്പാ നിരക്കിനെ സ്വാധീനിക്കാൻ ശേഷിയുള്ള ബോണ്ട് യീൽഡ് വെള്ളിയാഴ്ച 5.23 ശതമാനമായി വർധിച്ചിരുന്നു. വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ വീണ്ടും അടിസ്ഥാന പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന പ്രതീക്ഷ വർധിച്ചതാണ് യീൽഡ് കുതിപ്പിന് പിന്നിലെന്നാണ് കരുതുന്നത്.
ഒക്ടോബറിൽ നിരക്ക് വർധിപ്പിക്കാൻ 64 ശതമാനം സാധ്യതയുണ്ടെന്നാണ് നിലവിൽ വിപണി വിലയിരുത്തുന്നത്. ഇന്ത്യൻ ഓഹരി വിപണി സൂചികകൾ അവസാന വ്യാപാര ദിനത്തിൽ നേട്ടത്തിലാണ് അവസാനിച്ചതെങ്കിലും, ഒരാഴ്ചത്തെ കണക്കെടുത്താൽ ഇരു സൂചികകളും നഷ്ടത്തിലാണ്.
തുടർച്ചയായ ഏഴാമത്തെ ആഴ്ചയാണ് വിപണി നഷ്ടം രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 6 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്.
സൂചികകൾ വ്യാഴാഴ്ച വലിയ വിൽപന സമ്മർദത്തിലായെങ്കിലും, വെള്ളിയാഴ്ച വിപണിയിൽ വാല്യു ബയിങ് പ്രകടമായതോടെയാണ് അൽപമെങ്കിലും കരകയറിയത്. ഇറാൻ-യുഎസ് സമാധാന ചർച്ചകളെക്കുറിച്ചുള്ള പ്രതീക്ഷകളും വിപണിയെ മുന്നോട്ടു നയിക്കാൻ സഹായിച്ചു.
ഐപിഒക്ക് പിന്നാലെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എൻഎസ്ഇ ഓഹരികൾ മുന്നേറുമെന്ന പ്രവചനവുമായി പ്രമുഖ ബ്രോക്കറേജുകൾ രംഗത്തെത്തിയിട്ടുണ്ട്. 1785 രൂപയ്ക്ക് ഇഷ്യൂ ചെയ്ത ഓഹരികൾ 1800 രൂപ നിരക്കിലാണ് ലിസ്റ്റ് ചെയ്തത്.
അവസാന ദിവസത്തെ കണക്ക് അനുസരിച്ച് ഓഹരിയൊന്നിന് 1792 രൂപ നിരക്കിലായിരുന്നു ക്ലോസിങ്. ഓഹരിക്ക് 1965 രൂപ ലക്ഷ്യവില നിശ്ചയിച്ച ബ്രോക്കറേജായ ‘മക്വൈർ’ എൻഎസ്ഇയെ വിപണിയിലെ ഡോമിനേറ്റർ എന്നാണ് വിശേഷിപ്പിച്ചത്.
ഇന്ത്യ ഇനി മുതൽ 10% ജിഡിപി വളർച്ച ലക്ഷ്യം വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. നിലവിലെ വളർച്ചയെ കവച്ചുവച്ച് ഇന്ത്യ എങ്ങനെ മുന്നേറുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കോവിഡ്, യുക്രെയ്ൻ യുദ്ധം എന്നീ തിരിച്ചടിക്കിടയിലും കഴിഞ്ഞ 6 വർഷമായി ഇന്ത്യൻ സാമ്പത്തിക മേഖല ശരാശരി 7.6 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നും, കഴിഞ്ഞ വർഷം ഇത് 7.8 ശതമാനമായിരുന്നുവെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

