ഡൽഹി: വിവിധ വിവാദങ്ങൾ നിലനിൽക്കുന്നതിനിടയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നതതല യോഗം ചേർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ ഡോ.
സുഖ്ബിർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് ഫുൾ കമ്മീഷൻ യോഗം നടന്നത്.
യോഗത്തിന് ശേഷം ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി. കമ്മീഷണർമാർ ഉന്നയിച്ച ചില പ്രധാന വിയോജിപ്പുകളിൽ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.
എസ്ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ നിന്നും പുറത്തായ വ്യക്തികൾക്ക് തുടർന്നും അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ഡ്രൈവുകൾ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
എസ്ഐആറിനൊപ്പമുള്ള ഫോം 6 ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

