കൊച്ചി :“ചിന്ന രാജ……..” സങ്കട താരാട്ടുമായി അട്ടപ്പാടി മധു വിൻ്റെ നാലാം ചരമ വാർഷികദിനത്തിൽ “ആദിവാസി”യിലെ ആദ്യ പാട്ട് റിലീസായി.
ആൾക്കൂട്ട മർദ്ദനത്തിനിടെ എടുത്ത സെൽഫിയുമായിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ” “ആദിവാസി” ഏരിസിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിക്കുന്നു.
ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിച്ച ഈ സിനിമ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ് . ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ,മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്,ഛായാഗ്രഹണം-പി മുരുകേശ് സംഗീതം-രതീഷ് വേഗ എഡിറ്റിംഗ്-ബി ലെനിൻ
സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ’ സംഭാഷണം-ഗാനരചന- ചന്ദ്രൻ മാരി ലൈൻ പ്രൊഡ്യൂസർ- വിയാൻ , പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ, ആർട്ട്-കൈലാഷ്, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റും-ബിസി ബേബി ജോൺ’ സ്റ്റിൽസ്-രാമദാസ് മാത്തൂർ, പി ആർ ഒ-എ എസ് ദിനേശ്. source
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]