മാസാവസണത്തിൽ ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ തുടർച്ചയായ പണിമുടക്ക് ശമ്പള വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയിൽ ജീവനക്കാർ. വരുന്ന സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്നത്.
ഇതിന് മുന്നോടിയായുള്ള ശനി, ഞായർ ദിവസങ്ങളിലെ പതിവ് അവകൂടി വരുമ്പോൾ ആകെ അഞ്ച് ദിവസത്തോളം ബാങ്കിങ് സേവനങ്ങൾ സ്തംഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഞായറാഴ്ചകളിൽ ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രായോഗികതയിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം, കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ മാസം ശമ്പളം നേരത്തെ ലഭിക്കുമെന്നത് വലിയ ആശ്വാസമായിട്ടുണ്ട്. സെപ്റ്റംബർ 25 വെള്ളിയാഴ്ച തന്നെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ ശമ്പളവും പെൻഷനും എത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി.
ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിരോധം, പോസ്റ്റൽ, ടെലികമ്മ്യൂണിക്കേഷൻസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
സ്വകാര്യ മേഖലയിലെയും വിവിധ സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ളവരുടെയും ശമ്പള വിതരണത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ ഒന്നും ലഭ്യമല്ല. മിക്ക സ്വകാര്യ കമ്പനികളും മാസാവസാനമോ അല്ലെങ്കിൽ അടുത്ത മാസത്തിന്റെ തുടക്കത്തിലോ ആണ് ശമ്പളം നൽകുന്നത്.
അതിനാൽ ബാങ്ക് സമരത്തിന്റെ പശ്ചാത്തലത്തിൽ ഇവർക്ക് മുൻകൂട്ടി ശമ്പളം ലഭിക്കാൻ സാധ്യത കുറവാണ്. എന്നാൽ ഓൺലൈൻ വഴി ശമ്പള വിതരണം നടത്തുന്ന സ്ഥാപനങ്ങളിൽ തടസ്സങ്ങളൊന്നുമുണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ വേണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചാണ് ബാങ്ക് യൂണിയനുകൾ സമരത്തിലേക്ക് നീങ്ങുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കാനാകൂ എന്നാണ് സർക്കാരിന്റെ നിലപാട്. പ്രശ്നപരിഹാരത്തിനായി കേന്ദ്ര ലേബർ കമ്മീഷണറുമായുള്ള യൂണിയനുകളുടെ അടുത്ത ഘട്ട
ചർച്ച ഒക്ടോബർ 15-ന് നിശ്ചയിച്ചിട്ടുണ്ട്. അന്നത്തെ ചർച്ച പരാജയപ്പെടുകയാണെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് ജീവനക്കാരുടെ സംഘടനകളുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

