

കേന്ദ്രസര്‍ക്കാരിന്റെ സ്ക്രാപ്പിങ് പോളിസി; 10 ജില്ലകളിലെ ജില്ലാ ആശുപത്രികളില്‍ ഉപയോഗ ക്ഷമമല്ലാത്തത് 30 വാഹനങ്ങള്‍; 15 വര്‍ഷം പഴക്കം ചെന്ന വാഹനങ്ങള്‍ പിൻവലിച്ചതാണ് കാരണം
സ്വന്തം ലേഖിക
പയ്യന്നൂർ: കേന്ദ്രസര്‍ക്കാരിന്റെ സ്ക്രാപ്പിങ് പോളിസി നടപ്പാക്കിയത് മൂലം 10 ജില്ലകളിലെ ജില്ലാ ആശുപത്രികളിലായി ഉപയോഗക്ഷമമല്ലാതായി കിടക്കുന്നത് 30 വാഹനങ്ങള്‍.
15 വര്‍ഷം പഴക്കം ചെന്ന വാഹനങ്ങള്‍ പിൻവലിച്ചതോടെയാണ് ഇത്രയും വാഹനങ്ങള്‍ ജില്ലാ ആശുപത്രികളില്‍ മാത്രം ഉപയോഗശൂന്യമായത്. ഏപ്രില്‍ ഒന്നു മുതലാണ് 15 വര്‍ഷമായ വാഹനങ്ങള്‍ നിരത്തില്‍നിന്ന് പിൻവലിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
10 ജില്ലകളിലുള്ള ജില്ലാ ആശുപത്രിയിലെ വാഹനങ്ങളാണ് കാലപ്പഴക്കത്തെത്തുടര്‍ന്ന് ഉപയോഗിക്കാൻ കഴിയാതായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം-അഞ്ച്, പത്തനംതിട്ട-രണ്ട്, ആലപ്പുഴ-രണ്ട്, കോട്ടയം-അഞ്ച്, ഇടുക്കി-ഒന്ന്, മലപ്പുറം-മൂന്ന്, കോഴിക്കോട്-രണ്ട്, വയനാട്-മൂന്ന്, കണ്ണൂര്‍-മൂന്ന്, കാസര്‍കോട്-നാല് എന്നിങ്ങനെയാണ് ജില്ലാ ആശുപത്രികളില്‍ ഉപയോഗിക്കാൻ കഴിയാതെ വന്നിട്ടുള്ള വാഹനങ്ങള്‍.
ഇതുള്‍പ്പെടെ ആകെ 848 വാഹനങ്ങളാണ് ആരോഗ്യവകുപ്പില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഉപയോഗിക്കാൻ കഴിയാതായത്. ഇതില്‍ 176 ആംബുലൻസുകളും എട്ട് മൊബൈല്‍ ക്ലിനിക്കുകളും 189 മിനി വാനുകളും 32 ഗുഡ്സ് കാരിയറുകളും 398 ജീപ്പുകളും 20 ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]