

ചങ്ങനാശ്ശേരിയിലെ അക്രമത്തിനെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണം; ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാല്‍
സ്വന്തം ലേഖിക
ചങ്ങനാശേരി: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് എസ്എഫ്ഐ- എബിവിപി പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം ഉണ്ടായതിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ നടത്തിയ വ്യാപകമായ അക്രമത്തിനെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാല്‍ ആവശ്യപെട്ടു.
ബിജെപി മണ്ടലം കമ്മറ്റി ഓഫീസിന് നേരെ പടക്കമെറിയുകയും വ്യാപകമായ അക്രമം അഴിച്ചു വിടുകയും, ബിജെപി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അക്രമിക്കുകയും ചെയ്തു. ഈ നിഷ്ക്രൂരമായ സംഭവത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ അഴിമതികള്‍ മറയ്ക്കുവാൻ മനപ്പൂര്‍വ്വം സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ലിജിൻ ലാല്‍ ആവിശ്യപെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |