നിയമം അതിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകണമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികളിൽ അമിത ആവേശം കാട്ടുന്ന സമീപനം യുഡിഎഫിനില്ലെന്നും ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. ഏതൊരു സർക്കാരും സ്വീകരിക്കുന്ന സ്വാഭാവിക നടപടികൾ മാത്രമാണ് തങ്ങളും കൈക്കൊണ്ടിട്ടുള്ളത്.
യാതൊരുവിധ മുൻവിധിയോടെയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയല്ല ചെയ്തത്. ആവശ്യമായ നിയമോപദേശം തേടിയ ശേഷമാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയതെന്നും ആരെയും കുടുക്കുകയെന്ന ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ ഔദ്യോഗിക പ്രതികരണവുമായി മന്ത്രി ഒ.ജെ. ജനീഷ് രംഗത്തെത്തി.
മുൻ സർക്കാരുകളെപ്പോലെ കേന്ദ്ര ഏജൻസിയായ ഇഡിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

