ഫാന്റസിയും ഹാസ്യവും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കി ഒരുക്കിയ ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” എന്ന സിനിമയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. പ്രമുഖ ചലച്ചിത്രകാരൻ എസ് എസ് രാജമൗലിയാണ് ഈ ബിഗ് ബജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.
ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോസിൽ നടന്ന ചടങ്ങിലാണ് ട്രെയിലർ പ്രകാശനം ചെയ്തത്. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ട്രെയിലറുടെ അവതരണവുമായെത്തിയത് ഏറെ ശ്രദ്ധേയമായി.
പൂർണ്ണമായും ഒരു ഫാന്റസി എന്റർടൈനറായി അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ചിത്രം വരുന്ന ഒക്ടോബർ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്യുന്നത്.
ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ശോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.
എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവന്ന ടീസറും ഗാനവും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
ഫാന്റസി ഫാമിലി എന്റർടൈനറായ ഈ ചിത്രത്തിൽ തന്റെ പതിവ് അഭിനയ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഡെവലപ്മെന്റ് എസ്. എസ്.
കാഞ്ചിയും, കോ-റൈറ്റർ ഹംസ അലിയുമാണ്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.
സുധൻ കൊറിയോഗ്രാഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും കൈകാര്യം ചെയ്യുന്നു. എസ്.
എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ഡി.
സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറുമാണ്.
പി ആർ ഓ : പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

