കോഴിക്കോട് നഗരത്തിൽ ലഹരിമരുന്ന് വേട്ട തുടരുന്നു.
മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. നല്ലളം വെസ്റ്റ് ബസാർ സ്വദേശി എൻ.പി.
ഹർഷാദിനെ (30) ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. നല്ലളം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.ആർ.
അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ പ്രതിയിൽ നിന്നും 10 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പ്രതിക്ക് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് മറ്റ് കേസുകൾ നിലവിലുണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ലഹരി ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നഗരപരിധിയിൽ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് പരിശോധനകൾ കർശനമാക്കിയത്. കഴിഞ്ഞദിവസം നടുവണ്ണൂർ സ്വദേശി ധനുസിനെ 24 ഗ്രാം ഹഷീഷ് ഓയിലുമായി പിടികൂടി മെഡിക്കൽ കോളജ് പൊലീസിന് കൈമാറിയിരുന്നു.
നല്ലളം സബ് ഇൻസ്പെക്ടർ മുഹമ്മദ് ഫൈറൂസ്, അനു അജ്രം, സിവിൽ പൊലീസ് ഓഫിസർമാരായ അരവിന്ദ്, സുനീഷ്, ഡാൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, എഎസ്ഐ കെ.അഖിലേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സരുൺ, ശ്രീശാന്ത്, തൗഫീഖ്, അതുൽ, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

