തിയേറ്ററുകളിൽ കുടുംബപ്രേക്ഷകർക്ക് ഒന്നിച്ച് ആസ്വദിക്കാനാകുന്ന വിധത്തിലൊരുക്കിയിരിക്കുന്ന പുതിയ ചിത്രമായ “അവറാച്ചൻ ആൻഡ് സൺസ്” സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ നടൻ ബിജു മേനോൻ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നവാഗതനായ തമ്പി ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. റിലീസ് ചെയ്യപ്പെട്ട
ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരുന്നു. മികച്ച ഹാസ്യ മുഹൂർത്തങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയ ഈ ഫാമിലി ഡ്രാമ തികഞ്ഞൊരു എന്റർടൈനർ ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
ബിജു മേനോൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജോസഫ് വിജീഷും സംവിധായകൻ തമ്പിയും ചേർന്നാണ്.
സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്: സഹ നിർമ്മാണം – ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി.ഓ.പി – സജിത് പുരുഷൻ, എഡിറ്റിംഗ് – ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം – സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ – അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ – അജി കുറ്റിയാനി, വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ, മേക്കപ്പ് – റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ – ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ – ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – ബിജിത് ധർമടം, മാർക്കറ്റിംഗ് – സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ് – ബ്രിങ് ഫോർത്ത്, വി.എഫ്.എക്സ് – പ്രോമൈസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ – ടെൻ പോയിന്റ്, പി.ആർ.ഓ – പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

