
അഹമ്മദാബാദ് : ലോകകപ്പിലെ ആദ്യ മത്സരത്തിൽ, ന്യൂസിലൻഡ്, നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി. വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ടോസ് നേടിയെങ്കിലും ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 50 ഓവറിൽ ഒമ്പത് വിക്കറ്റിന് 282 റൺസെടുത്തു. 77 റൺസ് നേടിയ ജോ റൂട്ടാണ് ടീമിൽ താരതമ്യേന മികച്ച പ്രകടനം കാഴ്ച വെച്ചത്.
ക്യാപ്റ്റൻ ജോസ് ബട്ട്ലറാണ് രണ്ടാമത്തെ മികച്ച സ്കോറർ 43 റൺസാണ് താരം അടിച്ചത് . ജോണി ബെയർസ്റ്റോ 33ഉം ഹാരി ബ്രൂക്ക് 25ഉം ലിയാം ലിവിംഗ്സ്റ്റൺ 20ഉം വിതം റൺസെടുത്തു. ആദിൽ റഷീദ് പുറത്താകാതെ 15 ഉം ഡേവിഡ് മലൻ, സാം കുറാൻ എന്നിവർ 14 റൺസ് വീതവും മാർക്ക് വുഡ് പുറത്താകാതെ 13 ഉം മൊയിൻ അലി, ക്രിസ് വോക്സ് എന്നിവർ 11 റൺസ് വീതും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാൻറ് 36.2 ഓവറിൽ ഒരു വിക്കറ്റിന് 283 റൺസ് നേടി ആദ്യ ജയം കുറിച്ചു.