
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ ‘ഷെൻഹുവ 15’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു നാളെ വിഴിഞ്ഞത്തേക്കു തിരിക്കും. 29ന് ഉച്ചയോടെ മുന്ദ്രയിൽ എത്തിയ കപ്പലിൽനിന്നു ക്രെയിനുകൾ ഇറക്കി സ്ഥാപിക്കുന്ന ജോലി ഇന്നു പൂർത്തിയാകും. നാലു ക്രെയിനുകളാണ് മുന്ദ്രയിൽ ഇറക്കുന്നത്.
വിഴിഞ്ഞത്ത് ഇറക്കേണ്ട മൂന്നു ക്രെയിനുകളുമായി നാളെ പുറപ്പെടുന്ന കപ്പൽ 11 അല്ലെങ്കിൽ 12ന് വിഴിഞ്ഞത്തിനു സമീപം എത്തും. 15ന് സർക്കാർ ഔദ്യോഗിക സ്വീകരണ പരിപാടി നിശ്ചയിച്ചിരിക്കുന്നതിനാൽ അന്നാകും വിഴിഞ്ഞം തുറമുഖത്ത് അടുക്കുക. ആദ്യത്തെ കപ്പലിൽ ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും രണ്ടു യാഡ് ക്രെയിനുകളുമാണ് എത്തിക്കുക. ഇത്തരത്തിൽ നാലു കപ്പലുകൾ കൂടി പിന്നീട് ചൈനയിൽ നിന്നെത്തും.
English Summary: vizhinjam port
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]