
മോഹൻലാൽ – പൃഥ്വിരാജ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ ചിത്രീകരണം ഡൽഹിയിൽ ആരംഭിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ, സുപ്രിയ മേനോൻ അടക്കമുള്ളവർ വിളക്കിന് തിരികൊളുത്തുന്ന ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ലൂസിഫറിൽ റോബ് എന്ന വേഷത്തിലെത്തിയ അലക്സ് ഒ നെല്ലും പൂജയ്ക്കെത്തിയിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചിരിക്കുന്നത്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന എമ്പുരാനിൽ തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മാണ പങ്കാളിയാണ്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ എത്തും. മുരളി ഗോപി ആണ് രചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]