കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയിൽ തെങ്ങുകയറ്റ ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരണപ്പെട്ടു. മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. ചക്കിട്ടപാറ പന്തിരിക്കരയിലെ ഒരു കൃഷിയിടത്തിൽ തെങ്ങിൽ കയറുന്നതിനിടയിലാണ് ഇദ്ദേഹത്തിന് കടന്നലിന്റെ കുത്തേറ്റത്.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രീഷ്മയാണ് ഭാര്യ (യുഎഇ).
കൃഷ്ണ മധു, കാർത്തിക് മധു എന്നിവരാണ് മക്കൾ. സത്യൻ, മിനി, സുനിൽ, സിനി എന്നിവരാണ് സഹോദരങ്ങൾ.
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വെള്ളിയാഴ്ച രാത്രി ഒൻപതിന് സംസ്കാര ചടങ്ങുകൾ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

