മഹാരാഷ്ട്രയിലെ പൂനെയില്‍ ഗണേശോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന വിത്യസ്തമായ വിഗ്രഹം ജനശ്രദ്ധ നേടുന്നു. പൂനെയിലെ ഫെര്ഗൂസണ് റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ഗോള്‍ഗപ്പ വിഗ്രഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്താന്‍ നിരവധി പേരാണ് ദിവസേന എത്തുന്നത്.
പതിമൂന്ന് അടി ഉയരവും പത്തടി വീതിയുമുള്ള ഈ മനോഹരമായ വിഗ്രഹത്തിന് പിന്നില്‍ ആഴ്ചകള്‍ നീണ്ട കഠിനാധ്വാനമുണ്ട്.
സമീപപ്രദേശത്തെ കടയുടമകളാണ് ഇത്തരമൊരു നൂതന ആശയത്തിന് പിന്നില്‍. ആകെ ഇരുപത്തിഒരായിരം പാനിപ്പൂരികള്‍ ഉപയോഗിച്ചാണ് ഈ ഗണേശ വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്.
പാനിപ്പൂരിയായതിനാല് തന്നെ വിഗ്രഹത്തിന്റെ സംരക്ഷണത്തിനായി വലിയ തോതിലുള്ള കരുതലുകളാണ് സംഘാടകര്‍ സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

