തിരുവനന്തപുരം മെട്രോയുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ (സിഎംപി) സംബന്ധിച്ച വിഷയത്തിൽ കെഎംആർഎല്ലിനോട് സംസ്ഥാന സർക്കാർ ഔദ്യോഗികമായി വിശദീകരണം ആവശ്യപ്പെട്ടു. ഔദ്യോഗിക ആശയവിനിമയ മാർഗ്ഗങ്ങൾക്ക് വിരുദ്ധമായി മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് ഈ നടപടി.
തിരുവനന്തപുരം മെട്രോ പദ്ധതിക്കായി സമഗ്രമായ സിഎംപി സമർപ്പിച്ചു എന്ന മട്ടിൽ കെഎംആർഎല്ലിന്റെ പേര് പരാമർശിച്ചുകൊണ്ട് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, കഴിഞ്ഞ എട്ട് മാസത്തിലധികമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും സിഎംപി പുതുക്കി നൽകാൻ അധികൃതർ തയ്യാറായിരുന്നില്ല.
ഇതിനിടയിലാണ് പുതുക്കിയ രേഖകൾ കൈമാറിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് വിശദീകരണം തേടിയിരിക്കുന്നത്.
നിലവിൽ കെഎംആർഎൽ സമർപ്പിച്ചിട്ടുള്ള സിഎംപി പ്രകാരം തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാൻ സാധ്യതയില്ല. കേന്ദ്ര മാനദണ്ഡപ്രകാരം സിഎംപിയ്ക്കായി കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ ആവശ്യമാണ്.
എന്നാൽ, തിരുവനന്തപുരം മെട്രോയ്ക്കായി കെഎംആർഎൽ തയ്യാറാക്കിയ സിഎംപി രേഖകളിൽ ജനസംഖ്യ 16 ലക്ഷം മാത്രമാണുള്ളത്. അതേസമയം, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നും ലോക്നാഥ് ബെഹ്റ പടിയിറങ്ങുന്ന ഒഴിവിലേക്ക് മുൻ ഡിജിപി കെ.
പദ്മകുമാറിന്റെ പേര് സജീവ പരിഗണനയിലുണ്ട്. കൂടാതെ, കേന്ദ്ര ഡെപ്യൂട്ടേഷനിൽ സേവനമനുഷ്കരിക്കുന്ന എം.
ബീനയുടെ പേരും ഈ സ്ഥാനത്തേക്ക് സാധ്യതാ പട്ടികയിലുള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

