

ന്യൂസീലന്‍ഡിന് തകര്‍പ്പന്‍ ജയം; രണ്ട് ഉജ്ജ്വല സെഞ്ച്വറികള്‍; കോണ്‍വെ- രചിന് സഖ്യത്തിന്റെ മിന്നലടി!; ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്തു
സ്വന്തം ലേഖകൻ
അഹമ്മദാബാദ്: ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ്. 283 റണ്‍സ് വിജയലക്ഷ്യം 82 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ഒരുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കിവീസിന്റെ തകര്‍പ്പന്‍ നേട്ടം. ഡിവോണ്‍ കോണ്‍വേയും രചിന് രവീന്ദ്രയും ന്യൂസീലന്‍ഡിനായി സെഞ്ചുറി നേടി.
കോണ്‍വേ 152ഉം രചിന് 123ഉം റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 273 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ജോ റൂട്ടിന്റെ അര്‍ധസെഞ്ചുറി കരുത്തിലാണ് ഇംഗ്ലണ്ട് 282 റണ്‍സ് നേടിയത്. കിവികള്‍ക്ക് രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ സഹ ഓപ്പണര്‍ വില്‍ യങിനെ ഗോള്‍ഡന്‍ ഡക്കില്‍ നഷ്ടമായി. അപ്പോള്‍ സ്കോര്‍ 10 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ കോണ്‍വെയ്ക്ക് കൂട്ടായി രചിന് എത്തിയതോടെ കഥ മാറി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോണ്‍വെ 83 പന്തിലും രചിന് രവീന്ദ്ര 82 പന്തിലും സെഞ്ച്വറി നേടി. 15 ഫോറും രണ്ട് സിക്സും സഹിതം 110 പന്തില്‍ 120 റണ്‍സുമായി കോണ്‍വെ നില്ക്കുന്നു. രചിന് 89 പന്തില്‍ 107 റണ്‍സുമായി ബാറ്റിങ് തുടരുന്നു. താരം പത്ത് ഫോറും അഞ്ച് സിക്സും തൂക്കി.
ടോസ് നേടി കിവികള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. കൃത്യമായ ഇടവേളകളികളില്‍ വിക്കറ്റുകള്‍ വീണത് കൂറ്റന്‍ സ്കോര്‍ നേടാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമത്തിനു തിരിച്ചടിയായി. 86 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 77 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്കോറര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]