വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന മത്സരങ്ങൾക്കായുള്ള ടീം ഘടനയാണ് ബിസിസിഐ പുറത്തുവിട്ടത്.
പ്രഖ്യാപനം അനുസരിച്ച് മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ ഇടംനേടിയിട്ടുണ്ട്. എന്നാൽ ഏകദിന ടീമിൽ സഞ്ജുവിന് അവസരം ലഭിച്ചിട്ടില്ല.
അതേസമയം, ജപ്പാനെതിരായ ട്വന്റി20 ടീമിലും ഏഷ്യൻ ഗെയിംസ് ടീമിലും സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്. ഏകദിന ടീമിന്റെ നായകനായി ശുഭ്മാൻ ഗിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കെ എൽ രാഹുൽ ആണ് വൈസ് ക്യാപ്റ്റൻ.
മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോലി എന്നിവരും ഏകദിന സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. മറുവശത്ത്, ട്വന്റി20 ടീമിനെ ശ്രേയസ് അയ്യർ നയിക്കും.
തിലക് വർമയാണ് ഈ ടീമിന്റെ വൈസ് ക്യാപ്റ്റൻ. സെപ്റ്റംബർ 27-ന് തിരുവനന്തപുരത്താണ് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരം നടക്കുന്നത്.
മൂന്ന് മത്സരങ്ങൾ അടങ്ങിയതാണ് ഏകദിന പരമ്പര. ഇതിനുപുറമെ അഞ്ച് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയും പര്യടനത്തിലുണ്ട്.
ടീമുകളുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്: വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം: ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ഋതുരാജ് ഗെയ്ക്ക്വാദ്, കെ എൽ രാഹുൽ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ, ഗുർണൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശ്വസി ജയ്സ്വാൾ, നമാൻ ദിർ. വിൻഡീസിനെതിരായ ട്വന്റി20 ടീം: ശ്രേയസ് അയ്യർ(ക്യാപ്റ്റൻ) അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, തിലക് വർമ, ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, നിതീഷ് കുമാർ റെഡ്ഡി, അർഷദീപ് സിങ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്.
ജപ്പാൻ ട്വന്റി20, ഏഷ്യൻ ഗെയിംസ് ടീം: ശ്രേയസ് അയ്യർ(ക്യാപ്റ്റൻ) അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, ജസ്പ്രീത് ബുംറ, അർഷദീപ് സിങ്, വൈഭവ് സൂര്യവംശി, യഷ് താക്കൂർ, വിപ് രാജ് നിഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

