വടകരയിൽ കെഎസ്ഇബി ജീപ്പിൽ കൊണ്ടുപോയ തോട്ടിയുടെ വാൾ തട്ടി വയോധികയ്ക്ക് ഗുരുതര പരുക്കേറ്റു. മണിയൂർ ചെല്ലട്ട് പൊയിൽ കാളാംപുതുക്കുടി ജാനകി (75)ക്കാണ് അപകടത്തിൽ പരുക്കേറ്റത്.
വയർ കീറിയ നിലയിലാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടുകൂടി വടകര മണിയൂർ ഹൈസ്കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം.
വൈദ്യുതി ലൈനിലേക്ക് പടർന്നുനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ കെഎസ്ഇബി ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന തോട്ടിയാണ് അപകടത്തിന് കാരണമായത്. തോട്ടിയുടെ ബോൾട്ട് അഴിഞ്ഞ് തെറിച്ചുപോവുകയും, ഈ സമയം ഇതുവഴി നടന്നുപോകുകയായിരുന്ന ജാനകിയുടെ ശരീരത്തിൽ തട്ടുകയുമായിരുന്നു.
അപകടം നടന്ന ഉടൻതന്നെ കെഎസ്ഇബിയുടെ ജീപ്പിൽ ജാനകിയെ ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

