സച്ചിൻ തെൻഡുല്‍ക്കറിന്റെ രക്തം വീഴ്ത്തിയ വഖാര്‍ യൂനിസ് മുതൽ ക്രിക്കറ്റിന്റെ തലതൊട്ടപ്പന്മാരെ വീഴ്ത്തി ലോകകിരീടം ഉയര്‍ത്തിയ ഇമ്രാൻ ഖാൻ വരെ നീളുന്ന വലിയൊരു ചരിത്രമുണ്ട് പാക്ക് ക്രിക്കറ്റിന്. സ്വിങ് സുല്‍ത്താൻ വസിം അക്രം, റാവല്‍പിണ്ടി എക്സ്പ്രസ് ഷോയിബ് അക്തര്‍ എന്നിവർക്കൊപ്പം ബാറ്റുകൊണ്ട് വിസ്മയിപ്പിച്ച ജാവേദ് മിയാൻദാദ്, ഇൻസമാം ഉള് ഹഖ്, യൂനിസ് ഖാൻ തുടങ്ങിയവരുടെ നിരയും ലോകക്രിക്കറ്റില്‍ പാക്കിസ്ഥാനെ അടയാളപ്പെടുത്തിയ ഇതിഹാസങ്ങളാണ്.
എന്നാൽ, ഓസ്ട്രേലിയയും ഇന്ത്യയുമൊക്കെ ക്രിക്കറ്റ് മൈതാനങ്ങള്‍ അടക്കിഭരിക്കുമ്പോൾ പാക്കിസ്ഥാന് ഇന്ന് പറയാൻ ഭൂതകാലത്തിന്റെ ചരിത്രം മാത്രമാണ് ബാക്കിയുള്ളത്. ക്രിക്കറ്റ് ഭൂപടത്തില്‍ പാക്കിസ്ഥാന്റെ നിലവിലെ അവസ്ഥ എന്താണെന്ന് ചോദിച്ചാൽ കൃത്യമായൊരു ഉത്തരം നൽകാൻ സാധിക്കില്ല.
മൂന്ന് ഫോര്‍മാറ്റുകളിലും ശരാശരി പ്രകടനം മാത്രം കാഴ്ചവെക്കുന്ന ടീം, ഒപ്പം അവസാനിക്കാത്ത വിവാദങ്ങളുടെയും തിരിച്ചടികളുടെയും നിഴലിലുമാണ്. അതിന്റെ തുടര്‍ച്ചയാണ് നിലവിലെ ഇംഗ്ലണ്ട് പര്യടനത്തിലും ലോകം കാണുന്നത്.
തുടർച്ചയായ ആരോപണങ്ങളും പുറത്താക്കലുകളും രാജിനാടകങ്ങളുമാണ് ഇപ്പോൾ പാക്കിസ്ഥാൻ ക്രിക്കറ്റിൽ അരങ്ങേറുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലാണ് ഈ പ്രതിസന്ധികളുടെയെല്ലാം തുടക്കം.
ഹെഡിങ്ലി ടെസ്റ്റില്‍ ഇന്നിങ്സിനും 103 റണ്‍സിനുമുള്ള തോല്‍വിക്ക് പുറമെ ലോര്‍ഡ്സിലെ പരാജയം 194 റണ്‍സിനായിരുന്നു. ടീമിന്റെ ഈ ദയനീയ പ്രകടനം മുൻതാരങ്ങളെയും മാധ്യമങ്ങളെയും ഒരുപോലെ വിമർശനങ്ങളുമായി രംഗത്തുവരാൻ പ്രേരിപ്പിച്ചു.
കനത്ത തോല്‍വികള്‍ക്ക് പിന്നാലെ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ച ആദ്യ നടപടി ഏറെ വിചിത്രമായിരുന്നു. സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെ ടീമിന്റെ ഭാഗമായിരുന്ന ഏഴ് കളിക്കാരെയാണ് നാട്ടിലേക്ക് തിരികെ വിളിച്ചത്.
മുഹമ്മദ് റിസ്വാൻ, ഇമാം ഉള് ഹഖ്, സല്മാൻ അലി അഗ, അലി ഉസ്മാൻ, ഖറാം ഷഹസാദ്, ആമിര്‍ ജമാല്‍, മുഹമ്മദ് ജാഫര്‍ എന്നിവരാണ് ആ പട്ടികയിലുള്ളത്. ഇതിൽ ആമിര്‍ ജമാലും മുഹമ്മദ് ജാഫറും ഹെഡിങ്ലിയിലോ ലോര്ഡ്സിലോ അന്തിമ ഇലവനില്‍ പോലും ഇടം പിടിക്കാത്തവരായിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഈ ഏഴ് പേർക്ക് പകരക്കാരായി സയിം ആയുബ്, അബ്ദുള്ള ഫസല്‍, അറഫാത്ത് മിനാസ്, മുഹമ്മദ് ഇമ്രാൻ ജൂനിയര്‍, സെയ്ദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാൻ, റാസൗല എന്നിവരെ ഉൾപ്പെടുത്തി. ഇതിൽ സയിം ആയൂബും അബ്ദുള്ള ഫസലും മാത്രമാണ് ഇതിനുമുമ്പ് പാക്കിസ്ഥാനായി ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ളൂ.
ഇതിന് പുറമെ മുഖ്യപരിശീലകനായ സര്‍ഫറാസ് അഹമ്മദിനെയും അസിസ്റ്റന്റായ ഉമര്‍ ഗുല്ലിനെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു. നിലവിൽ വൈറ്റ് ബോള്‍ പരിശീലകനായ മെയ്ക്ക് ഹേസനാണ് ടീമിന്റെ ചുമതല.
ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇമാം ഉള് ഹഖുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദവും കൂടി ഉടലെടുത്തു. ലോര്‍ഡ്സ് ടെസ്റ്റില്‍ നിന്ന് ഇമാം വിട്ടുനിന്നിരുന്നത് തുടയുടെ പിന്നിലെ പേശികള്‍ക്ക് പരുക്കേറ്റ കാരണത്താലാണെന്നാണ് ചൂണ്ടിക്കാണിച്ചിരുന്നത്.
എന്നാല്‍ മത്സരത്തിനിടെ താരം ബാറ്റിങ് പരിശീലനത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ ചർച്ചയായി. പരിക്ക് പെരുപ്പിച്ചു കാണിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ഇമാമിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തിൽ കടുത്ത നടപടികളുണ്ടാകുമെന്നാണ് ബോര്‍ഡിന്റെ മുന്നറിയിപ്പ്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടൂറുകളില്‍ ഇമാമിനെ ഉള്‍പ്പെടുത്തിയതില്‍ ബോര്‍ഡ് ചീഫ് സെലക്ടറായ മിസബ ഉള് ഹഖിനോട് അധികൃതർ വിശദീകരണം തേടി.
ഇമാമിന് പുറമെ മുഹമ്മദ് റിസ്വാന്റെ കാര്യത്തിലും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിൽ മനംനൊന്ത് മിസബ സെലക്ടര്‍ സ്ഥാനത്തുനിന്ന് രാജിപ്രഖ്യാപനം നടത്തി.
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയില്‍ നിന്നും അദ്ദേഹം പിന്മാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. കൂടാതെ, ഇമാമിന്റെയും റിസ്വാന്റെയും ഫോണുകൾ ബോര്‍ഡ് അധികൃതര്‍ പരിശോധിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
പാക്കിസ്ഥാൻ ടീമിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ലോര്‍ഡ്സിലെ പരാജയത്തിന് പിന്നാലെ പരിശോധന നടത്തിയത്. പാക്കിസ്ഥാനിലേക്ക് മടങ്ങും മുൻപ് ഇവരുടെ ഫോണുകൾ തിരികെ നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡില്‍ ഡയറക്ടര്‍ ഓഫ് ഹൈ പെര്‍ഫോമൻസ് ചുമതല വഹിക്കുന്ന മുൻ താരം ആക്വിബ് ജാവേദിന്റെ അമിത ഇടപെടലുകളാണ് നിലവിലെ മോശം സ്ഥിതിക്ക് കാരണമെന്നും ശക്തമായ ആരോപണങ്ങളുണ്ട്. മുൻ പരിശീലകനായിരുന്ന ജേസണ്‍ ഗില്ലസ്പി നേരത്തെ ജാവേദിന്റെ സ്വാധീനത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
പരിശീലകര്‍ക്ക് യാതൊരു റോളുമില്ലെന്നും എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ജാവേദാണെന്നുമായിരുന്നു ഗില്ലസ്പിയുടെ പ്രധാന ആരോപണം. നിലവില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര കൈവിട്ട
പാക്കിസ്ഥാന് പരമ്പരയിലെ അവസാന ടെസ്റ്റ് അതീവ നിർണായകമാണ്. ഇന്നിങ്സ് തോല്‍വിയിലേക്കുള്ള സാധ്യതകൾ നിലനിൽക്കെ, മത്സരത്തിൽ ഒരു സമനിലയെങ്കിലും നേടാനായാൽ അത് ടീമിന് ചെറിയൊരു ആശ്വാസമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

