തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരെ വിലങ്ങുവച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സംഘടനയുടെ നേതൃത്വം രംഗത്ത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എസ് കെ, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷ് എന്നിവരെ പൊലീസ് കോടതിയിൽ കൊണ്ടുവന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് സംഘടന പ്രതിഷേധം അറിയിച്ചത്.
വിലങ്ങണിയിച്ച് ഹാജരാക്കാൻ മാത്രം പിടികിട്ടാപ്പുള്ളികളോ കൊടും കുറ്റവാളികളോ ആണോ വിദ്യാർത്ഥികൾ എന്നാണ് എസ്എഫ്ഐയുടെ പ്രധാന ചോദ്യം. പൊലീസും യുഡിഎഫും എല്ലാ മര്യാദകളുടെയും സീമകൾ ലംഘിക്കുന്നതായി സംഘടന ആരോപിച്ചു.
കോളേജ് യൂണിയൻ ഇലക്ഷനുകളിൽ തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇത്തരം നടപടികൾ എന്നും വിമർശനമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

