ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പുതിയ സീസണില്‍ മത്സരാര്‍ഥികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും വാദപ്രതിവാദങ്ങളും ശക്തമാകുന്നു. നിത്യജീവിതത്തിലെ ചെറിയ വിഷയങ്ങള്‍ പോലും ഹൗസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ക്യാമറകളുടെ നിരന്തര നിരീക്ഷണവും പുറംലോകവുമായുള്ള ബന്ധമില്ലായ്മയും പ്രതികൂല സാഹചര്യങ്ങളും മത്സരാര്‍ഥികളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നതിനാലാണിത്. ഇതിന്റെ ഭാഗമായി ഇന്ന് അടുക്കള കേന്ദ്രീകരിച്ച് വലിയൊരു തര്‍ക്കമാണ് അരങ്ങേറിയത്.
ശ്രീലക്ഷ്മിയും റിനിയും തമ്മിലായിരുന്നു പ്രധാനമായും വാഗ്വാദം ഉണ്ടായത്. അടുപ്പില്‍ അരി വെന്തു കൊണ്ടിരിക്കുന്ന സമയത്ത് അടുക്കളയില്‍ ഇരുവരും ഒപ്പമുണ്ടായിരുന്നു.
ഈ വേളയില്‍ എല്‍ദോ അവിടേക്ക് വരികയും അല്പം കഞ്ഞിവെള്ളം ആവശ്യപ്പെടുകയും ചെയ്തു. അഭ്യർത്ഥന കേട്ടയുടൻ പാത്രത്തിന്റെ മൂടി മാറ്റി എല്‍ദോയുടെ കപ്പിലേക്ക് തവി ഉപയോഗിച്ച് കഞ്ഞിവെള്ളം കോരി നല്കാന് ശ്രീലക്ഷ്മി തയ്യാറായി.
എന്നാല്‍, ഇത് നല്കാന് കഴിയില്ലെന്ന നിലപാടാണ് റിനി സ്വീകരിച്ചത്. ആരെങ്കിലും കഞ്ഞിവെള്ളം ചോദിച്ചാല്‍ അതു നല്‍കാതിരിക്കാനാകില്ലെന്ന് ശ്രീലക്ഷ്മി വാദിച്ചെങ്കിലും, ഭക്ഷണം വിളമ്പുന്നത് തന്റെ ചുമതലയാണെന്നും ഇത് പിന്നീട് പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും റിനി വ്യക്തമാക്കി.
ഇതോടെ രോഷം പൂണ്ട ശ്രീലക്ഷ്മി ഇനി താന്‍ വിളമ്പുന്നില്ലെന്നും റിനി തന്നെ എല്ലാം ചെയ്തുകൊള്ളട്ടെയെന്നും പറഞ്ഞ് അവിടെനിന്ന് മാറി.
ഈ സംഭവവികാസങ്ങള്‍ ഹൗസിലെ മറ്റ് മത്സരാര്ഥികളുടെയും ശ്രദ്ധയാകര്‍ഷിച്ചു. താന്‍ പട്ടിണിയുടെയും വിശപ്പിന്റെയും വിലയറിഞ്ഞ വ്യക്തിയാണെന്നും, ആരെങ്കിലും കഞ്ഞിവെള്ളം ചോദിച്ചാല്‍ അത് നിഷേധിക്കാന്‍ തനിക്ക് കഴിയില്ലെന്നും ശ്രീലക്ഷ്മി സഹമത്സരാര്‍ഥികളോട് പറഞ്ഞു.
തുടര്‍ന്ന് നോബിയുടെ ഇടപെടലിലൂടെ ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കുകയും പരസ്പരം കൈ കൊടുത്ത് സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടയില്‍ എല്‍ദോയും റിനിയും തമ്മിലും ചില തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നുവെങ്കിലും, പിന്നീട് റിനി എല്‍ദോയോട് നേരിട്ട് ക്ഷമ ചോദിക്കുകയുണ്ടായി.
വലിപ്പം വെച്ചുപോകുമായിരുന്ന ചെറിയൊരു തര്‍ക്കമാണ് മത്സരാര്‍ഥികള്‍ പരസ്പരം സംസാരിച്ച് പരിഹരിച്ചത്. ഇതിനിടെ, ഷോയിലെ ആദ്യത്തെ വീക്കിലി ടാസ്ക് മത്സരാര്‍ഥികള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

