ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ-ന് മകനുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) അന്വേഷണം ആരംഭിച്ചു. അതേസമയം, കിമ്മിന്റെ കൗമാരക്കാരിയായ മകൾ തന്നെയാണ് അദ്ദേഹത്തിന്റെ അടുത്ത പിൻഗാമിയാകാൻ സാധ്യതയെന്ന തങ്ങളുടെ മുൻ വിലയിരുത്തലിൽ ഏജൻസി ഉറച്ചുനിൽക്കുന്നു.
വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, കിം ജോങ് ഉൻ-ന് ഇനി ഒരു മകൻ ഉണ്ടെങ്കിൽ തന്നെയും, നിലവിലെ സാഹചര്യത്തിൽ അവന് പിൻഗാമിയാകാനുള്ള പദവിയില്ലെന്ന് എൻഐഎസ് വ്യക്തമാക്കി. മകൾക്ക് മൂത്ത ഒരു സഹോദരൻ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെങ്കിലും, അവന് പിൻഗാമിയാകാൻ കഴിയില്ല.
ഇതിനുപുറമെ കിമ്മിന് ലിംഗമേതെന്ന് സ്ഥിരീകരിക്കാത്ത മറ്റൊരു ചെറിയ കുട്ടി കൂടിയുണ്ടെന്നും ഏജൻസി കൂട്ടിച്ചേർത്തു. കിമ്മിന് ഭാര്യ റി സോൽ ജുവിൽ ആൺമക്കളില്ലെന്ന് അടുത്തിടെ വന്ന മാധ്യമ റിപ്പോർട്ടുകളോടുള്ള പ്രതികരണമായാണ് എൻഐഎസിന്റെ പുതിയ പ്രസ്താവന പുറത്തുവന്നത്.
2022 അവസാനത്തോടെയാണ് കിമ്മിന്റെ മകൾ മിസൈൽ പരീക്ഷണങ്ങളും വലിയ സൈനിക പരേഡുകളും ഉൾപ്പെടെയുള്ള പ്രധാന ഔദ്യോഗിക ചടങ്ങുകളിൽ പിതാവിനൊപ്പം സ്ഥിരമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. മുൻ എൻബിഎ താരം ഡെന്നിസ് റോഡ്മാൻ 2013ൽ പ്യോങ്യാങ് സന്ദർശിച്ചപ്പോൾ കിമ്മിന്റെ പെൺകുഞ്ഞിനെ കൈകളിൽ എടുത്തതായി വെളിപ്പെടുത്തിയിരുന്നു.
ഉത്തര കൊറിയയിലെ പുരുഷാധിപത്യ വ്യവസ്ഥയും അധികാര ഘടനയും കണക്കിലെടുക്കുമ്പോൾ കിമ്മിന് ഒരു മകനുണ്ടോ എന്നത് രാജ്യാന്തര തലത്തിൽ വലിയൊരു തർക്കവിഷയമാണ്. 1948ൽ രാജ്യം സ്ഥാപിതമായത് മുതൽ കിം കുടുംബത്തിലെ പുരുഷന്മാരാണ് ഉത്തരകൊറിയ ഭരിക്കുന്നത്.
ഒരു വനിതാ ഭരണാധികാരിയെ അവിടുത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അംഗീകരിക്കുമോ എന്ന് ചിലർ സംശയിക്കുന്നു. കൂടാതെ, അവൾ മറ്റൊരു കുടുംബത്തിലെ പുരുഷനെ വിവാഹം കഴിച്ചാൽ കിം കുടുംബത്തിന്റെ ഭരണം അവസാനിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
എന്നാൽ, 42കാരനായ കിം ജോങ് ഉൻ ഇപ്പോൾ തന്നെ ഒരു പിൻഗാമിയെ പ്രഖ്യാപിക്കാൻ സാധ്യതയില്ലെന്നും, അത് അദ്ദേഹത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്നുമാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

