ന്യൂഡൽഹി : ശാസ്ത്രജ്ഞരായ പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ എൽ ഹുല്ലിയർ എന്നിവർ 2023 ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിനു അർഹരായി. “ദ്രവ്യത്തിലെ ഇലക്ട്രോൺ ഡൈനാമിക്സ് പഠനത്തിനായി പ്രകാശത്തിന്റെ അറ്റോസെക്കൻഡ് പൾസുകൾ സൃഷ്ടിക്കുന്ന പരീക്ഷണാത്മക രീതികൾ” എന്ന ഗവേഷണമാണ് അവാർഡിന് അർഹരാക്കിയത്.
ഈ വർഷം ഏകദേശം ഒരു ദശലക്ഷം ഡോളർ ആയി സമ്മാനം ഉയർത്തി. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് സമ്മാനം നൽകുന്നത്.
ഹംഗേറിയൻ ശാസ്ത്രജ്ഞൻ കാറ്റലിൻ കാരിക്കോയും യുഎസ് സഹപ്രവർത്തകൻ ഡ്രൂ വെയ്സ്മാനും കൊവിഡ്-19 വാക്സിനുകൾക്ക് സഹായമായ എംആർഎൻഎ തന്മാത്ര കണ്ടുപിടിത്തത്തിനുള്ള മെഡിസിൻ സമ്മാനം നേടിയതിന് ശേഷം ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ നൊബേലാണ് ഭൗതികശാസ്ത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]