
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി- രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി. ഓൺലൈൻ മാധ്യമങ്ങളിലുടെയും യൂട്യൂബിലൂടേയും രൂപമാറ്റം വരുത്തുകയും എൽ.ഇ.ഡി ലൈറ്റുകൾ ഫിറ്റ് ചെയ്യുകയും ചെയ്ത വണ്ടികളെയും ബസുകളെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ വിഡിയോകളും
വ്ളോഗുകളും പോസ്റ്റ് ചെയ്ത വ്ളോഗർമാർക്കെതിരെ നടപടിയെടുക്കാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കോടതി നിർദേശം നൽകി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിറക്കിയത്. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഉടമകൾക്കുമെതിരെ നടപടി സ്വീകരിക്കണം. യൂട്യൂബർമരായ എ.ജെ. ടൂറിസ്റ്റ് ബസ് ലവർ, നസ്രുവ് ളോഗർ, നജീബ് സൈനുൽസ്, മോട്ടോർ വ്ളോഗർ എന്നിവരാണ് പ്രധാനമായും രൂപമാറ്റം വരുത്തിയ വണ്ടികളെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് കോടതി വിലയിരുത്തൽ.
ഇത്തരത്തിലുള്ള രൂപമാറ്റങ്ങൾ റോഡ് യാത്രികരുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിർേേദശം. ഓരോ അനധികൃത രൂപ മാറ്റത്തിനും 5000 മുതൽ പിഴ ഈടാക്കണമെന്ന് കോടതി വ്യക്തമാക്കി. മോട്ടോർ വാഹന നിയമ പ്രകാരം എൽ.ഇ.ഡി ലൈറ്റുകൾ, ലേസർ ലൈറ്റുകൾ, നിയോൺ ലൈറ്റുകൾ ഫ്ളാഷ് ലൈറ്റുകൾ എന്നിവ സ്ഥാപിക്കുന്നവർക്കെതിരെ ഓരോ കുറ്റത്തിനും പ്രത്യേകം 5000 രൂപ വീതം പിഴ ഈടാക്കണമെന്നു കോടതി നിർദേശിച്ചു. ഇത്തരത്തിൽ സ്ഥാപിക്കുന്ന ലൈറ്റുകൾ എതിർഭാഗത്തു നിന്നു വരുന്ന വാഹനങ്ങളെയും കാൽനടയാത്രക്കാരേയും പോലും അപകടത്തിൽപ്പെടുത്തുന്നവയാണ്. അതുകൊണ്ടു ശക്തമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അപകടങ്ങൾ വർധിച്ചുവരുന്നതു സംബന്ധിച്ചു ശബരിമല സ്പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിനെ തുടർന്നു സ്വമേധയാ എടുത്ത കേസിലാണ് കോടതി വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. 40 ഗുരുതരമായ അപകടങ്ങൾ ഉണ്ടായതായി കമ്മീഷണർ സമർപ്പിച്ച റിപോർട്ടിൽ പറയുന്നു. 2023-24 വർഷത്തെ മണ്ഡലവ്രത മകരവിളക്കുമായി ബന്ധപ്പെട്ടു പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മീഷണർക്ക് കോടതി നിർദേശം നൽകി.