ഡൽഹിയിലെ കോർപ്പറേറ്റ് ഓഫിസിൽ എയർ ഇന്ത്യയുടെ നിയുക്ത ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടൊവോൾഡോ ഗെബ്രെമറിയത്തിന് ഊഷ്മളമായ വരവേൽപ്പ്. നിലവിലെ മേധാവിയായ കാംപ്ബെൽ വിൽസണിൽ നിന്ന് എയർ ഇന്ത്യയുടെ നേതൃപദം ഔദ്യോഗികമായി ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായാണ് ജീവനക്കാർ അദ്ദേഹത്തെ സ്വീകരിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (മാഗാ) എന്ന പ്രചാരണത്തിന്റെ ചുവടുപിടിച്ചാണ് എയർ ഇന്ത്യയുടെ പഴയ മഹത്വവും പ്രതാപവും തിരിച്ചുപിടിക്കുമെന്ന് ഗെബ്രെമറിയം പ്രഖ്യാപിച്ചത്. പ്രവർത്തനങ്ങളിൽ സുരക്ഷയെ മുൻനിർത്തിയുള്ള സംസ്കാരത്തിനാവും തന്റെ ഭരണകാലത്ത് പ്രധാന പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
സുരക്ഷ വാക്കുകളിൽ ഒതുങ്ങുന്നതല്ല, മറിച്ച് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കി കാണിക്കേണ്ടതാണെന്നും അദ്ദേഹം ജീവനക്കാരോട് നിർദേശിച്ചു. കഴിഞ്ഞ 18 മാസമായി എയർ ഇന്ത്യ കടുത്ത പ്രതിസന്ധികളും വെല്ലുവിളികളുമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ വിലയിരുത്തി.
എങ്കിലും, എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലേക്ക് വിജയകരമായി തിരിച്ചെത്തിക്കാൻ കഴിഞ്ഞത് തന്റെ ഔദ്യോഗിക ജീവിതത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാരുടെ അർപ്പണബോധം, നിശ്ചയദാർഢ്യം, കഠിനാധ്വാനം എന്നിവയാണ് എയർ ഇന്ത്യ ഇന്നുവരെ കൈവരിച്ച എല്ലാ നേട്ടങ്ങൾക്കും പിന്നിലെന്ന് സ്ഥാനമൊഴിയുന്ന എംഡിയും സിഇഒയുമായ കാംപ്ബെൽ വിൽസൺ അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

