മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരിയിൽ ക്രൂര സംഭവം. വീട്ടിൽ മദ്യപിച്ചെത്തി ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളമൊഴിച്ച പ്രതിയെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
കക്കാടംപൊയിൽ സ്വദേശി നാടുവാഴി വീട്ടിൽ മഞ്ജു ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നാടിനെ ഞെട്ടിച്ച ഈ അതിക്രമം അരങ്ങേറിയത്.
കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇന്ന് പൊലീസ് സാഹസികമായാണ് പിടികൂടിയത്. മദ്യപാനത്തെയ തുടർന്നുണ്ടായ തർക്കത്തിനിടയിൽ പ്രതി ഭാര്യയ്ക്ക് നേരെയാണ് തിളച്ച വെള്ളമൊഴിച്ചത്.
എന്നാൽ ഭാര്യ പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനെ തുടർന്ന് തിളച്ച വെള്ളം മുഴുവൻ ദേഹത്ത് പതിച്ചത് എട്ടുവയസ്സുകാരിയായ സ്വന്തം മകളുടെ മേലാണ്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരിമ്പ് ഉന്നതിയിലെ വീട്ടിൽ നടന്ന സംഭവത്തിൽ അരീക്കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

