മുണ്ടക്കയത്ത് വീട്ടമ്മയായ യുവതിയെയും പെണ്മക്കളെയും ആക്രമിച്ച സംഭവം ; പെരുവന്താനം പൊലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി യുവതിയും ഭർത്താവും രംഗത്ത്; പോലീസിന്റേത് പ്രതികളെ സഹായിക്കുന്ന നിലപാടെന്നും യുവതി
സ്വന്തം ലേഖകൻ
മുണ്ടക്കയം: യുവതിയായ വീട്ടമ്മയേയും പെണ്മക്കളെയും ആക്രമിച്ച കേസില്‍ പെരുവന്താനം പൊലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് കൊക്കയാര്‍ നാരകംപുഴ ഓലിക്കപ്പാറയില്‍ മുംതാസ്, ഭര്‍ത്താവ് മുജീബ് എന്നിവര്‍ രംഗത്ത്. ഇക്കഴിഞ്ഞ ജൂലായ് 27ന് അയല്‍വാസികളായ മൂന്നുപേര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചു. മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു. പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
ശാരീരിക മര്‍ദ്ദനത്തില്‍ പരിക്കേറ്റ മുംതാസ് മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മൂന്നു ദിവസം ചികില്‍സയില്‍ കഴിയുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്ബോള്‍ അക്രമികളില്‍ ചിലര്‍ ലൈംഗീക ചുവയോടെ സംസാരിക്കുകയും അസംഭ്യം പറയുകയും ചെയ്യുന്നത് പതിവാണ്. മാനസികമായി തകര്‍ന്ന തങ്ങള്‍ കുടുംബ സമേതം ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മജിസ്ട്രേറ്റിനു മുന്നില്‍ നല്കിയ രഹസ്യമൊഴിപോലും പ്രഹസനമാക്കി പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പീരുമേട്ടിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ പെരുവന്താനം പൊലീസിനുമേല്‍ നടത്തിയ കടുത്ത സമ്മര്‍ദ്ദമാണ് കേസ് ദുര്‍ബലമാക്കിയതെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രി, ഡി.ജി.പി.വനിത കമ്മീഷൻ, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്കു പരാതി നല്‍കിയതായും ഇവര്‍ അറിയിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണന്നു തങ്ങള്‍ ആര്‍ക്കും പക്ഷം ചേര്‍ന്നിട്ടില്ലെന്നും പോക്സോ കേസടക്കം രണ്ടു കേസുകളും സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെന്നും കേസില്‍ ഒരു ഉദ്യോഗസ്ഥന്റെയും സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും പെരുവന്താനം സി.ഐ എ.അജിത് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]