ജ്യോത്സ്യനെ ഹോട്ടല്‍ മുറിയില്‍ മയക്കി കിടത്തി 12 പവന് സ്വര്‍ണവും പണവും കവര്‍ന്നു; യുവതി പിടിയിൽ; യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ; മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം
സ്വന്തം ലേഖകൻ
കൊച്ചി: ജ്യോത്സ്യനെ ഹോട്ടല്‍ മുറിയില്‍ മയക്കി കിടത്തിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശിനി ആന്‍സിയാണ് പൊലീസിന്റെ പിടിയിലായത്. യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
സെപ്തംബര്‍ 24ന് ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ ആണ് സംഭവം. ജ്യോത്സ്യന്റെ കൈവശമുണ്ടായിരുന്ന 12 പവന് സ്വര്‍ണാഭരണങ്ങളും പണവും യുവതി മോഷ്ടിച്ചു. സ്വര്‍ണവും പണവും കൈക്കലാക്കിയതിന് ശേഷം യുവതി ഹോട്ടലില്‍ നിന്ന് കടന്നു കളയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അബോധാവസ്ഥയിലാരുന്ന ജ്യോത്സ്യനെ ഹോട്ടല്‍ ജീവനക്കാരാണ് കണ്ടെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ ആന്‍സി കൊല്ലം സ്വദേശിയായ ജ്യോത്സ്യനെ പരിചയപ്പെടുകയായിരുന്നു. തന്ത്രപൂര്‍വം സൗഹൃദം സ്ഥാപിച്ചെടുത്തതിന് ശേഷമാണ് കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്.
കൊച്ചിയിലെത്തിയ ജ്യോത്സ്യനെ സുഹൃത്തിനെ കാണാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ജ്യൂസില്‍ മയക്കുമരുന്ന് നല്കി മോഷണം നടത്തിയെന്നാണ് പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]