തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് യോഗത്തിനിടയിലുണ്ടായ സംഘർഷത്തിൽ എം.പി രമ്യ ഹരിദാസിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീടിന്റെ ഉടമയും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ സജാദ് രംഗത്ത്. തന്നെ എന്തിനാണ് സസ്പെൻഡ് ചെയ്തതെന്ന് ഇതുവരെ വ്യക്തമല്ലെന്നും, സംഭവുമായി ബന്ധപ്പെട്ട
എല്ലാ വിവരങ്ങളും അന്വേഷണ സമിതിക്ക് മുമ്പിൽ വ്യക്തമാക്കിയിട്ടും നടപടിയുണ്ടായത് വിഷമിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ തുടർന്നും പാർട്ടിയിൽ തന്നെ പ്രവർത്തിക്കുമെന്നും സജാദ് അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും കേസ് രജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ല. അതിനാൽ എം.എൽ.എയ്ക്കെതിരെ (എം.പി) നിയമനടപടി സ്വീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടയിൽ വിഷയത്തിൽ മറ്റ് പാർട്ടി നേതാക്കളുടെ പ്രതികരണങ്ങളും ലഭ്യമായിക്കൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

