കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടയിൽ ഉണ്ടായ ദാരുണമായ സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. ചെമ്മക്കാട് സ്വദേശി കുഞ്ഞുമോൻ ആണ് ജീവൻ വെടിഞ്ഞത്.
കിണറ്റിനുള്ളിൽ ഓക്സിജന്റെ ലഭ്യത കുറവായിരുന്നതാണ് അപകടത്തിന് കാര്യമെന്നാണ് പ്രാഥമിക നിഗമനം. കിണറ്റിലേക്ക് ഇറങ്ങിയ ഉടനെ തന്നെ കുഞ്ഞുമോന് ഗുരുതരമായ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.
ഈ സമയത്ത് കുഞ്ഞുമോനൊപ്പം മറ്റ് രണ്ട് പേർ കൂടി കിണറ്റിലിറങ്ങിയിരുന്നു. ഇവർക്കും പിന്നീട് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു.
തുടർന്ന് തിരികെ കയറാൻ സാധിക്കാത്ത വിധത്തിൽ മൂവരും കിണറ്റിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ഇവരെ പുറത്തെത്തിച്ചത്.
എന്നാൽ രക്ഷാപ്രവർത്തനം വൈകാതെ നടത്തിയെങ്കിലും അപ്പോഴേക്കും കുഞ്ഞുമോന്റെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയിൽ തീവ്രചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

