കാലങ്ങളായി ഉപയോഗശൂന്യമായ വാർത്താക്കുറിപ്പുകളും മെയിലുകളും നിറഞ്ഞ ജിമെയിൽ ഇൻബോക്സ് വൃത്തിയാക്കുന്നത് പലർക്കും തലവേദനയാണ്. ഒരോ ഇമെയിലായി തുറന്ന് അൺസബ്സ്ക്രൈബ് ലിങ്ക് തിരയുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.
എന്നാൽ സജീവമായ ഇമെയിൽ സബ്സ്ക്രിപ്ഷനുകൾ ഒന്നിച്ച് കാണാനും നിയന്ത്രിക്കാനും സഹായിക്കുന്ന ഒരു ഫീച്ചർ ജിമെയിലിലുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് Gmail ആപ്പ് തുറന്ന് മുകളിൽ ഇടത് മൂലയിലുള്ള മൂന്ന് വരകളിലെ മെനുവിൽ ടാപ്പ് ചെയ്ത ശേഷം Manage subscriptions തിരഞ്ഞെടുക്കാം.
ഇതിലൂടെ സജീവമായ സബ്സ്ക്രിപ്ഷനുകൾ കാണാൻ സാധിക്കും. ആവശ്യമില്ലാത്തവ ഒഴിവാക്കാൻ സെൻഡറുടെ പേരിന് നേരെ കാണുന്ന Unsubscibe ക്ലിക്ക് ചെയ്യാം.
ഡെസ്ക്ടോപ്പിൽ ബ്രൗസറിലെ ജിമെയിൽ തുറന്ന് ഇടത് സൈഡ്ബാർ മെനുവിലെ More ഓപ്ഷൻ വഴി ഇത് ചെയ്യാവുന്നതാണ്. Manage subscriptions ഓപ്ഷൻ വഴി ഇൻബോക്സിൽ കൂടുതൽ മെയിലുകൾ അയക്കുന്ന സെൻഡറുകളെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.
Unsubscribe ചെയ്ത ഉടൻ തന്നെ മെയിലുകൾ വരുന്നത് പൂർണ്ണമായി നിലയ്ക്കണമെന്നില്ല. അപേക്ഷ പ്രോസസ്സ് ചെയ്യാൻ സെൻഡർമാർക്ക് ഏതാനും ദിവസങ്ങൾ എടുത്തേക്കാമെന്ന് Gmail വ്യക്തമാക്കുന്നുണ്ട്.
മെയിലുകൾ വരുന്നവ തടയുന്നതിനൊപ്പം നിലവിലുള്ള സ്റ്റോറേജ് പ്രശ്നം പരിഹരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഗൂഗിൾ ഡ്രൈവ്, ഫോട്ടോസ് എന്നിവയുമായി പങ്കിടുന്ന സ്റ്റോറേജിലാണ് ജിമെയിൽ മെയിലുകളും അറ്റാച്ച്മെന്റുകളും സ്ഥാനം പിടിക്കുന്നത്.
അതിനാൽ പഴയ മെയിലുകൾ ഡിലീറ്റ് ചെയ്യേണ്ടതുണ്ട്. ഡെസ്ക്ടോപ്പിൽ from:[email protected] എന്ന് സെർച്ച് ബാറിൽ നൽകി പഴയ മെയിലുകൾ നീക്കം ചെയ്യാം.
കൂടാതെ older_than:1y അല്ലെങ്കിൽ has:attachment larger:10M തുടങ്ങിയ സെർച്ച് ഓപ്പറേറ്ററുകൾ ഉപയോഗിച്ച് വലിയ ഫയലുകളും പഴയ മെയിലുകളും കണ്ടെത്താം. ഡിലീറ്റ് ചെയ്യുന്ന മെയിലുകൾ ട്രാൻഷിൽ സൂക്ഷിക്കപ്പെടുമെന്നതിനാൽ സ്റ്റോറേജ് ലഭിക്കുന്നതിനായി Trash ഉം Spam ഉം പൂർണ്ണമായി ക്ലിയർ ചെയ്യാൻ ശ്രദ്ധിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

