തിരുവനന്തപുരം- എല്ലാമതവിഭാഗങ്ങളും ഒന്നിച്ചുനിൽക്കുന്നതാണ് കേരളത്തിന്റെ ശക്തിയെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ സംഘടനാ ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതവിഭാങ്ങൾ തമ്മിൽ പരസ്പര സ്നേഹവും ഐക്യവും കേരളത്തിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മലബാറിലെ സീറ്റിന്റെ അപര്യാപ്തത, സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിൽ പ്രചരിപ്പിക്കുന്ന മുസ്ലിം വിരുദ്ധത, മൈനോറിറ്റി സെന്ററുകളുടെ ശാക്തീകരണം, പെരുന്നാൾ അവധി, പ്രാർത്ഥനാ സമയങ്ങളിലുള്ള പരീക്ഷാ ഷെഡ്യൂൾ, ന്യൂനപക്ഷ വകുപ്പിന്റെ പരിപാടികൾ സംഘടനകളുടെ NGOകളുമായി സഹകരിച്ച് നടപ്പിലാക്കൽ, സാമ്പത്തിക സംവരണത്തിലൂടെയുണ്ടായ മുസ്ലിം സംവരണ നഷ്ടം, പലിശ രഹിത വിദ്യാഭ്യാസ ലോൺ തുടങ്ങിയവയുൾപ്പെടെ ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ യോഗത്തിൽ ചർച്ചചെയ്യുകയും നിർദേങ്ങൾ മുന്നോട്ട് വെക്കുകയും ചെയ്തു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നാലാമത് കമ്മീഷൻ അംഗങ്ങൾ പുതുതായി ചുമതലയേറ്റെടുത്തതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേർത്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല, കേരള ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ്, കമ്മീഷൻ അംഗം സൈഫുദ്ദീൻ. എ., വിവിധ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]