കണ്ണൂർ: സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയ സംഭവത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരിതെളിഞ്ഞിരിക്കുന്നു. യാതൊരുവിധ മുൻകൂട്ടിയുള്ള അറിയിപ്പുമില്ലാതെയാണ് വേദ മാറ്റിയതെന്നും, ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ തുറന്നടിച്ചു.
എന്നാൽ, താരങ്ങളുടെയും സംഘാടകരുടെയും സൗകര്യം പൂർണ്ണമായും കണക്കിലെടുത്താണ് മേള കോഴിക്കോടേക്ക് മാറ്റിയതെന്നാണ് കായിക മന്ത്രി ഒ ജെ ജനീഷ് നൽകിയ വിശദീകരണം. കായികമേള വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കണ്ണൂരിൽ പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഈ വേദി മാറ്റം പ്രഖ്യാപിക്കപ്പെട്ടത്.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിലാണ് അടുത്ത മേളയ്ക്ക് കണ്ണൂർ വേദിയാകുമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

