പൊള്ളാച്ചി: ആസങ്കംപാളയത്ത് പിതാവിന്റെ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഒൻപത് പവന്റെ സ്വർണാഭരണം മോഷ്ടിച്ച് വിറ്റ് കാമുകന് ഇരുചക്രവാഹനം വാങ്ങി നൽകിയ കോളജ് വിദ്യാർഥിനി അറസ്റ്റിലായി. കേസിൽ ഒളിവിൽപോയ കാമുകനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സർക്കാർ ആർട്സ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം 16-നാണ് ഊഞ്ഞവേലാംപട്ടിയിലെ തമിഴ്ശെൽവന്റെ വീട്ടിൽ വിദ്യാർഥിനി എത്തിയത്.
ഇവിടെ സന്ദർശനം നടത്തിയ ശേഷം യുവതി വീട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒൻപത് പവന്റെ സ്വർണമാല കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപെടുന്നത്.
തുടർന്ന് തമിഴ്ശെൽവൻ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.
ഈ ചോദ്യം ചെയ്യലിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം താനാണ് മോഷ്ടിച്ചതെന്നും, ഇത് നഗരത്തിലെ ജ്വല്ലറിയിൽ രണ്ടരലക്ഷം രൂപയ്ക്ക് വിറ്റതാAയും യുവതി സമ്മതിച്ചത്. വിറ്റുകിട്ടിയ ഈ പണം മുഴുവൻ ഉപയോഗിച്ച് മാക്കിനാംപട്ടി സ്വദേശിയായ കാമുകൻ ജനകൻ ശിവയ്ക്ക് (25) പുതിയൊരു ഇരുചക്രവാഹനം വാങ്ങിനൽകിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

