മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ അതിക്രമിക്കാൻ ശ്രമിച്ച പതിനാറുകാരന് തടയിട്ട് തെരുവുനായ്ക്കൾ. കോയമ്പത്തൂർ തുടിയലൂരിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
തുടിയലൂരിൽ എൻജിജിഒ കോളനി–അശോകപുരം മേഖലയിൽ റെയിൽവേപ്പാലത്തിനു സമീപം വെച്ചായിരുന്നു ഈ അതിക്രമം നടന്നത്. സിസിടിവി ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് ക്രൂരകൃത്യം പുറത്തുവന്നത്.
സംഭവസമയത്ത് റോഡരികിൽ ഇരിക്കുകയായിരുന്നു യുവതി. മദ്യലഹരിയിലായിരുന്നു പതിനാറുകാരൻ യുവതിയുടെ അരികിലെത്തിയത്.
ഇയാൾ അടുത്തേക്ക് എത്തിയതോടെ തൊട്ടടുത്തുണ്ടായിരുന്ന രണ്ട് തെരുവുനായ്ക്കൾ നിർത്താതെ കുരച്ചുതുടങ്ങി. നായ്ക്കൾ തന്റേതാണോയെന്ന് പതിനാറുകാരൻ യുവതിയോട് ചോദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
തുടർന്ന് നായ്ക്കളെ ഓടിക്കാൻ ശ്രമിച്ച ഇയാൾ കല്ലെടുത്തെങ്കിലും നായ്ക്കൾ കുരച്ചുകൊണ്ട് അവിടെത്തന്നെ നിലയുറപ്പിച്ചു. പിന്നീട് പതിനാറുകാരൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് പിന്നാലെ നായ്ക്കൾ കുതിച്ചെത്തി ഇയാളെ ആക്രമിക്കുകയായിരുന്നു.
നായ്ക്കൾ പ്രതിയുടെ കാലിൽ കടിക്കുന്നതും ഭയന്നയാൾ അവിടെനിന്ന് ഓടിപ്പോകുന്നതും നായ്ക്കൾ പിന്നാലെ പായുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടികൂടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

