
കോട്ടയം മെഡിക്കൽ കോളേജിലെ പീഡന വീരന് സസ്പെൻഷൻ ; പെർഫ്യൂഷനിസ്റ്റ് ട്രയിനിയായ പെൺകുട്ടിയോട് ലൈംഗീക അതിക്രമം കാണിച്ചത് സീനിയർ പെർഫ്യൂഷനിസ്റ്റ് രാജേഷ്; ഉന്നതർ ഇടപെട്ട് ഒരാഴ്ചയിലധികം മുക്കിവെച്ചിരുന്ന സംഭവം ഇന്നലെ തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടതോടെ 24 മണിക്കൂറിനകം രാജേഷിനെ സസ്പെൻഡ് ചെയ്ത് അധികൃതർ സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജിൽ പെർഫ്യൂഷനിസ്റ്റ് ട്രെയിനിയെ കയറി പിടിച്ച സീനിയർ പെർഫ്യൂഷനിസ്റ്റ് രാജേഷിനെ മെഡിക്കൽ കോളേജ് അധികൃതർ സസ്പെന്റ് ചെയതു. പാറമ്പുഴ സ്വദേശിയായ സീനിയർ പെർഫ്യൂഷനിസ്റ്റ് രാജേഷിനെതിരെയാണ് ട്രയിനിയായ യുവതി തന്നോട് ലൈംഗീക അതിക്രമം കാണിച്ചതായി ചൂണ്ടിക്കാണിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നല്കിയിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഡിപ്പാർട്ട്മെന്റിന് മൂക്കിൻ തുമ്പിൽ നടന്ന സംഭവമായിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിരുന്നില്ല. മാത്രമല്ല പരാതി ലഭിച്ച് ഒരാഴ്ചയിലേറെക്കാലം പരാതി മുക്കി വെക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് ഇന്നലെ തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതോടെയാണ് മെഡിക്കൽ കോളേജിലെ മറ്റ് ജീവനക്കാർ പോലും സംഭവമറിയുന്നത്. രാജേഷിനെതിരെ നടപടി സ്വീകരിച്ചില്ലങ്കിൽ വൻ പ്രതിഷേധ സമരം തുടങ്ങുമെന്ന് ഇന്ന് രാവിലെ വിവിധ ഡിപ്പാർട്ട്മെന്റിലുള്ള ജീവനക്കാർ അധികൃതരേ അറിയിച്ചിരുന്നു.
തേർഡ് ഐ ന്യൂസ് പുറത്ത് വിട്ട വാർത്ത മനോരമയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ജീവനക്കാരുടെ പ്രതിഷേധവും ഭയന്ന് ഇന്ന് വൈകുന്നേരത്തോടെ രാജേഷിനെ സസ്പെന്റ് ചെയ്യുകയായിരുന്നു.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]