സംവിധായകൻ അരുൺ മതേശ്വരൻ സംവിധാനം ചെയ്ത്, സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ‘ഡിസി’ തിയേറ്ററുകളിൽ വലിയ വിജയത്തിന് ശേഷം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിയിരിക്കുന്നു. ചിത്രത്തിൽ പ്രശസ്ത താരം വാമിഖ ഗബ്ബിയാണ് നായികയായി അഭിനയിച്ചിരിക്കുന്നത്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സൺ നെക്സ്റ്റ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം കരസ്ഥമാക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം ഇന്ന് മുതൽ പ്രേക്ഷകർക്ക് ലഭ്യമായി തുടങ്ങി.
ചിത്രത്തിൽ ദേവദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് കനകരാജ് എത്തിയത്. നായികയായ വാമിഖ ചന്ദ്ര എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ആഗോളതലത്തിൽ നൂറു കോടി രൂപയുടെ കളക്ഷനും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 7 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന് ഏറെ കരുത്തായി മാറി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാാനിധി മാരൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ആകെ ദൈർഘ്യം.
സഞ്ജന കൃഷ്ണമൂർത്തി ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വയലൻസിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിൽ ഒട്ടനവധി വൈകാരിക മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
ചിത്രത്തിന്റെ അഡീഷണൽ സ്ക്രീൻപ്ലേ നിർവഹിച്ചിരിക്കുന്നത് അരുൺ രഞ്ജൻ ആണ്. സംഭാഷണം ഒരുക്കിയത് അരുൺ മാതേശ്വരനും ഫ്രാങ്ക്ളിൻ ജേക്കബും ചേർന്നാണ്.
ഛായാഗ്രഹണം മുകേഷ് ജിയും ചിത്രസംയോജനം ജി കെ പ്രസന്നയും നിർവഹിച്ചു. അസോസിയേറ്റ് എഡിറ്റർ ഹരീഷ് അരുൺ എം, കലാസംവിധാനം കണ്ണൻ എസ്, സ്റ്റണ്ട് പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ പെരുമാൾ ശെൽവം, ചമയം വിനോദ് സുകുമാരൻ, സ്റ്റിൽസ് അമീർ എന്നിവരാണ് അണിയറപ്രവർത്തകർ.
ശബ്ദലേഖനം സിങ്ക് സിനിമാസ് നിർവഹിച്ച ചിത്രത്തിന്റെ ഓഡിയോഗ്രാഫി വിനയ് ശ്രീധർ കൈകാര്യം ചെയ്തു. അറ്റ്മോസ് മിക്സ് അസിസ്റ്റന്റ് വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ് രംഗ, വിഷ്വൽ ഇഫക്ട്സ് പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാരായ ഡി രമേശ് കുച്ചിരായർ, കെടിഎസ് സ്വാമിനാഥൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ചിത്രത്തിന്റെ പിആർഒ ചുമതല ശബരി നിർവഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

