
പാലുത്പന്നമായ ചീസ് നമ്മുടെ നാട്ടില്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്നൊരു വിഭവമല്ല. എങ്കിലും ചീസ് കഴിക്കുന്നവര്‍ തീരെ കുറവുമല്ല. പലര്‍ക്കും പക്ഷേ ചീസിനോട് അത്ര പ്രിയമില്ലെന്നതാണ് സത്യം. എന്നാല്‍ മടി കൂടാതെ ചീസ് കഴിച്ചോളൂ കെട്ടോ. കാരണം ചീസിന് ഒരുപാട് ആരോഗ്യഗുണങ്ങളാണുള്ളത്. ഇവ അറിയാം…
നമ്മുടെ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കാത്സ്യം നല്ലതുപോലെ ലഭിക്കാൻ ചീസ് കഴിച്ചാല്‍ മതി
പ്രോട്ടീന്റെ നല്ലൊരു ഉറവിടം കൂടിയാണ് ചീസ്. ശരീരത്തിന്റെ പലവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോട്ടീൻ ആവശ്യമാണെന്ന് നമുക്കറിയാമല്ലോ
പല പ്രധാനപ്പെട്ട പോഷകങ്ങളുടെയും സ്രോതസ് കൂടിയാണ് ചീസ്. വൈറ്റമിനുകള്‍, ഫോസ്ഫറസ്, സിങ്ക് എന്നിവയെല്ലാം ഉദാഹരണം
ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്‍കുന്നതിനും ചീസ് പ്രയോജനപ്രദമാണ്. ഇത് നമ്മുടെ ആകെ ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കും
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീസ് ഉപകാരപ്രദമാണ്. ഇതിന് അനുയോജ്യമായ ചീസ് തന്നെ തെരഞ്ഞെടുത്ത് കഴിക്കണം
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് ചീസ്. ഇത് മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിയന്ത്രിക്കും
കാത്സ്യത്തിനാലും ഫോസ്ഫറസ്- മഗ്നീഷ്യം പോലുള്ള ധാതുക്കളാലും സമ്പന്നമായതിനാല്‍ ചീസ് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]