ലക്നൗ ∙ അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) വിരമിച്ച എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ തിരഞ്ഞെടുത്തു. ആകെ ലഭിച്ച 5,585 അപേക്ഷകളിൽനിന്ന് ഉന്നതതല സമിതി തയാറാക്കിയ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് ഈ സുപ്രധാന നിയമനം.
ഉത്തർപ്രദേശിലെ ദേവരിയ ജില്ലയിൽ ജനിച്ച ജിതേന്ദ്ര മിശ്ര ഇന്ത്യൻ വ്യോമസേനയിൽ നാല് പതിറ്റാണ്ടോളം സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രമുഖനാണ്. വെസ്റ്റേൺ എയർ കമാൻഡ് മേധാവിയായി സേവനം അനുഷ് വരവെ 2026 ഏപ്രിൽ 30നാണ് അദ്ദേഹം വ്യോമസേനയിൽ നിന്ന് വിരമിച്ചത്.
ഇതിനുപുറമേ, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ഡപ്യൂട്ടി ചീഫ് (ഓപ്പറേഷൻസ്) പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. സിഇഒ നിയമനത്തോടൊപ്പം പുതിയ ട്രസ്റ്റിമാരെയും ട്രസ്റ്റ് നാമനിർദേശം ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ നിന്നുള്ള മഹേഷ് ഭാഗ്ചന്ദ്ക, അയോധ്യയിൽ നിന്നുള്ള മുൻ അഡീഷനൽ അഡ്വക്കേറ്റ് ജനറൽ മദൻ മോഹൻ പാണ്ഡെ, നിർമല യാദവ് എന്നിവരെയാണ് പുതിയ ട്രസ്റ്റിമാരായി ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള സംഭാവനകളിൽ വൻതോതിൽ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായെന്ന വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ ജൂൺ മാസത്തിൽ ചമ്പത് റായ് ജനറൽ സെക്രട്ടറി പദവി രാജിവെച്ചിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കുന്നതിനും ഭരണപരമായ സുതാര്യത ഉറപ്പാക്കുന്നതിനുമായി ഒരു പ്രൊഫഷണൽ സിഇഒയെ നിയമിക്കാൻ തീരുമാനിച്ചത്.
ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസ്, സ്വാമി കമൽനയൻ ദാസ്, ഇടക്കാല ജനറൽ സെക്രട്ടറി ഡോ. കൃഷ്ണ മോഹൻ, ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പുതിയ നിയമനങ്ങൾക്ക് അന്തിമ രൂപം നൽകിയത്.
റിട്ട. ജസ്റ്റിസ് പ്രമോദ് കോഹ്ലി, ലഫ്റ്റനന്റ് ജനറൽ (റിട്ട) വിഷ്ണുകാന്ത് ചതുർവേദി, ആണവശാസ്ത്രജ്ഞൻ ഡോ.
സുരേഷ് ഹവാരെ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് ജൂലൈ 11 നും 18 നും ഇടയിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അന്തിമ പട്ടിക തയാറാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

