മുഖ്യമന്ത്രി പിണറായി വിജയന്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകൾ വിശദീകരിക്കേണ്ട
വേദികളിൽ, അതിന് തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് പിബി അംഗം കൂടിയായ പിണറായി വിജയൻ സംസാരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ഏത് പാർട്ടി രീതിയാണെന്ന് ചോദിച്ച എം.എൽ.എ, മുഖ്യമന്ത്രിയുടേത് ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണെന്നും ആവർത്തിച്ചു.
തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി വ്യക്തമാക്കിയതാണ്. എന്നാൽ, ഈ പ്രധാന പോരായ്മ തന്റെ പ്രസംഗത്തിൽ പരാമർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.
പാർട്ടി തെറ്റുകൾ തിരുത്താൻ ഉദ്ദേശിക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.
രാഗേഷിനെതിരെയും ടി.കെ. ഗോവിന്ദൻ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു.
രാഗേഷ് ജനിക്കുന്നതിന് മുൻപ് തന്നെ പാർട്ടി നേതൃനിരയിലേക്ക് എത്തിയ ആളാണ് താനെന്നും, തന്നെ വിമർശിക്കുന്നതിന് മുൻപ് കെ.കെ. രാഗേഷ് കണ്ണാടിയിൽ നോക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് താൻ കടക്കുന്നില്ലെന്നും, എന്നാൽ വയറിംഗ്, പ്ലംബിങ് തൊഴിലാളി ആയിട്ടാണ് രാഗേഷ് പാർട്ടിയിലേക്ക് കടന്നുവന്നതെന്നും അദ്ദേഹം പരാമർശിച്ചു. അന്നത്തെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയും ഇന്നത്തെ സ്വത്തുവിവരങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നും ടി.കെ.
ഗോവിന്ദൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

