കൊച്ചി: മലയാളത്തിലേക്ക് ബാലതാരമായി എത്തി പിന്നിട് നായികയായി തിളങ്ങിയ താരമാണ് കൃതിക. പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ ആദിയില്‍ ഒരു പ്രധാന വേഷത്തില്‍ കൃതിക എത്തുകയും ചെയ്തു. എന്നാല്‍ തനിക്ക് പ്രണവിനോട് അതിഭയങ്കരമായി ക്രഷ് തോന്നിയിട്ടുണ്ട് എന്നാണ് കൃതിക പറയുന്നത്. ആശുപത്രിയില്‍ സെഡേഷനില്‍ കിടക്കുമ്പോള്‍ വരെ പ്രണവിന്റെ പേര് കേട്ട് താന്‍ ചാടി എഴുന്നേറ്റിട്ടുണ്ട് എന്നാണ് കൃതിക പറയുന്നത്. മലയാളത്തിലെ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് കൃതിക ഈ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
”ആദി സിനിമയുടെ സമയത്ത് എനിക്ക് ഭയങ്കര ക്രഷ് ഉണ്ടായിരുന്നു ആളുടെ അടുത്ത്. ഞാന്‍ പറഞ്ഞിട്ടൊന്നും ഇല്ല. പത്താം ക്ലാസ് കഴിഞ്ഞ് എന്റെ അപ്പന്റിക്സിന്റെ ഓപ്പറേഷന് കഴിഞ്ഞിരിക്കുന്ന സമയമാണ്. ആ സമയത്ത് ആദി സിനിമ കഴിഞ്ഞിരിക്കുകയാണ്. സഡേഷന് ഒക്കെ തന്നതുകൊണ്ട് ബോധമൊന്നുമില്ല. അപ്പോള്‍ എന്നെ റൂമിലേക്ക് മാറ്റുന്ന സമയത്ത് എന്റെ ചേച്ചി വന്നിട്ട്, ദേ പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട്, ഒന്ന് എണീറ്റേ, എന്ന് പറഞ്ഞു. ഞാന്‍ ഒരൊറ്റ എണീക്കലായിരുന്നു. കാരണം എനിക്ക് അത്രയും ക്രഷ് ഉണ്ടായിരുന്നു ആ ഒരു സമയത്ത്. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല.
പ്രണവ് ഭയങ്കര നല്ല ഒരു മനുഷ്യന് ആണ്, പാവമാണ്, നല്ല സ്മൈലിങ് ഫേസ് ആണ് ഗിറ്റാര്‍ ഒക്കെ വായിക്കും. അപ്പോള്‍ നമുക്ക് ഓട്ടോമാറ്റിക്കായി ഒരു വ്യത്യസ്തതയും അട്രാക്ഷനും ക്രഷും ഒക്കെ തോന്നും,” എന്ന് കൃതിക പറഞ്ഞു. മോഹന്‍ലാലിന്റെ ഒരു വലിയ ആരാധിക കൂടിയാണ് താന്‍ എന്നും കൃതിക പറയുന്നു. ദുല്‍ഖര്‍ സല്മാന് നായകനായി റോഷന് ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട്, എം പത്മകുമാറിന്റെ പത്താംവളവ് എന്നി സിനികളിലും കൃതിക അഭിനയിക്കുന്നുണ്ട്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]