തിരുവനന്തപുരം: ചരിത്രപ്രധാനമായ മുന്നേറ്റവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതി കപ്പൽ സ്പെയിനിലേക്ക് യാത്രതിരിച്ചു. എട്ട് കണ്ടെയ്നറുകളുമായി ‘എംഎസ്സി ബെറിൽ’ എന്ന കപ്പലാണ് സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് പുറപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് 18-ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെയാണ് ഈ കപ്പലിൽ കയറ്റി അയച്ചത്. ഇതിൽ ഒരു കണ്ടെയ്നറിൽ ഭക്ഷ്യവസ്തുക്കളും രണ്ടാമത്തേതിൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉൽപന്നങ്ങളുമാണ് ഉള്ളത്.
ബാക്കി ആറ് കണ്ടെയ്നറുകൾ കൊച്ചിയിൽ നിന്ന് വിഴിഞ്ഞത്ത് എത്തിച്ച സീ ഫുഡ്സ് ഉൾപ്പെടെയുള്ളവയാണ്. വിഴിഞ്ഞത്തുനിന്നും പുറപ്പെട്ട
കപ്പൽ പോർച്ചുഗലിലെ ‘പോർട്ട് ഓഫ് സയൻസ്’ തുറമുഖത്ത് മാത്രമായിരിക്കും ഇടത്താവളമെന്ന നിലയിൽ അടുക്കുക. അതിനുശേഷമായിരിക്കും കപ്പൽ വലൻസിയയിൽ നങ്കൂരമിടുക.
വിഴിഞ്ഞത്തിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര കയറ്റുമതി കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ മറ്റൊരു ചുവടുവയ്പ്പാണിത് അധികൃതർ വ്യക്തമാക്കുന്നത്. കേരളത്തിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പരമ്പരാഗത രീതിയിൽ ചരക്കുകൾ എത്തിക്കാൻ ഏകദേശം 60 ദിവസത്തോളം വേണ്ടിവരാറുള്ള സ്ഥാനത്താണ് വിഴിഞ്ഞം തുറമുഖം വഴി വെറും 20 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് ചെന്നെത്തുവാൻ സാധിക്കുന്നത്.
ഇത് വാണിജ്യ മേഖലയ്ക്കും കയറ്റുമതി രംഗത്തിനും വലിയ തോതിലുള്ള സമയലാഭവും സാമ്പത്തിക ലാഭവുമാണ് സമ്മാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

