ആലപ്പുഴയിൽ ദമ്പതികളെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. കോടംതുരുത്ത് പഞ്ചായത്ത് എഴുപുന്ന സൗത്ത് കോടാലി ചിറ വീട്ടിൽ മനു, തയ്ച്ചിറ വീട്ടിൽ ജയേഷ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം കോടന്തുരുത്ത് വാഴത്തറ ഷെഡിന് സമീപത്തുവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ ഭർത്താവിനെ പ്രതികൾ തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്യുന്നത് കണ്ട് തടയാൻ എത്തിയ യുവതിയെയും ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം ചേർത്തല ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ തുറവൂർ വല്ലേത്തോട് ഭാഗത്തുനിന്നാണ് പൊലീസ് പിടികൂടിയത്. കുത്തിയതോട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ കിഷോർ ചന്ദ്, അമൽരാജ്, രഞ്ജിത്ത്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

